ടിപ്പറിനടിയിൽ സ്കൂട്ടർ കുടുങ്ങി; യുവതിക്ക് അത്ഭുത രക്ഷ

tipper-14
SHARE

ടിപ്പർ ലോറിക്കടിയിൽ കുടുങ്ങിയ യുവതി അത്ഭുതകരമായി രക്ഷപെട്ടു. ശ്രീകണ്ഠപുരത്താണ് സംഭവം. ശ്രീകണ്ഠപുരം സെൻട്രൽ ജംഗ്ഷനിൽ വച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ സ്കൂട്ടറിന് പിന്നിൽ ടിപ്പറിച്ചു. സ്കൂട്ടറിന്റെ പിൻവശം തകർത്ത ടിപ്പർ സ്കൂട്ടറുമായി 20 മീറ്ററോളം മുന്നോട്ട് നീങ്ങി. റോഡിൽ നിന്ന നാട്ടുകാർ അലറി വിളിച്ചതോടെയാണ് ടിപ്പർ ഡ്രൈവർ വണ്ടി നിർത്തിയത്. വാഹനം സ്കൂട്ടറിൽ ഇടിച്ചത് ഇയാൾ അറിഞ്ഞിരുന്നില്ല. 

ഓടിക്കൂടിയ നാട്ടുകാർ യുവതിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. പൊലീസെത്തിയാണ് സ്കൂട്ടർ പുറത്തെടുത്തത്.  യുവതിക്ക് സാരമായ പരുക്കുകളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടകരമായ ഡ്രൈവിങിന് ടിപ്പർ ഡ്രൈവർക്കെതിരെ കേസെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...