പൗരത്വ ഭേദഗതിക്കെതിരെ 'പന്തുകൊണ്ടൊരു നേർച്ച'; കണ്ണുകെട്ടി ഫുട്ബോൾ മത്സരം

football-14
SHARE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ഗോളടിച്ച് പ്രതിഷേധം. നിയമത്തിനെതിരെ കായികതാരങ്ങളെക്കൂടി അണിനിരത്തുകയെന്ന ലക്ഷ്യവുമായാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. കണ്ണടച്ചു നടപ്പാക്കിയ നിയമത്തിനെതിരെ കണ്ണുകെട്ടിതന്നെ ഇന്ത്യന്‍ താരം സി.വി.സീനയുടെ ഷോട്ട്. പിന്നാലെ പ്രമുഖരുടെ നിരതന്നെ ഗോളടിക്കാനെത്തി.

പ്രതിഷേധത്തിന്റെ കിക്കെടുക്കാന്‍ കാണികള്‍ക്കും അവസരമൊരുക്കിയിരുന്നു. പന്തുകൊണ്ടൊരു നേര്‍ച്ച എന്ന പേരില്‍ സ്ട്രീറ്റ്സ് ഓഫ് കാലിക്കറ്റ്, കലക്ടീവ് ഫേസ് വണ്‍ കൊച്ചി, മഹാരാജാസ് വിദ്യാര്‍ഥി യൂണിയന്‍ എന്നിവര്‍ സംയുക്തമായാണ് മഹാരാജാസ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഫുട്ബോള്‍ മല്‍സരവും ഒരുക്കിയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...