‌പോരാട്ടങ്ങൾക്ക് വീര്യം പകർന്ന് മലപ്പുറത്തെ പുതുവർഷരാവ്; വീഥികൾ കീഴടക്കി പ്രതിഷേധം

malappuram
SHARE

എങ്ങും പുതുവൽസരാഘോഷങ്ങൾ നിറഞ്ഞപ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമാണ് മലപ്പുറത്തെ പുതുവർഷ രാവിനെ സജീവമാക്കിയത്. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രാവു മുഴുവൻ വീഥികൾ കീഴടക്കി.

മലപ്പുറം ടൗൺ ഹാളിന് മുന്നിൽ കോൺഗ്രസ് നടത്തുന്ന രാപ്പകൽ ഉപവാസ സമരമാണ് നഗരരാത്രിയെ സജീവമാക്കിയത്. ഡി സി സി പ്രസിഡന്റ് വി.വി. പ്രകാശ് നയിക്കുന്ന സമരം കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

പോരാട്ടങ്ങൾക്ക് വീര്യം പകരാനാണ് പുതുവർഷ രാവിൽ ആഘോഷം മാറ്റി പ്രതിഷേധത്തിനിറങ്ങിയതെന്ന് മലപ്പുറത്തെ യുവാക്കൾ പറയുന്നു. മുസ്ലീം യൂത്ത് ലീഗ്, ഫ്രട്ടേനിറ്റി ഉൾപ്പെടെയുള്ള സംഘടനകളാണ്. പ്രതിഷേധവുമായി പുതുവർഷത്തെ വരവേറ്റത്.

MORE IN KERALA
SHOW MORE
Loading...
Loading...