കുതിച്ചുയർന്ന് കൊച്ചി മെട്രോ, ഒപ്പം യാത്രക്കാരും; പുത്തൻപ്രതീക്ഷകളുമായി പുതുവർഷം

kochi-metro-train-trial--(1)
SHARE

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ വാര്‍ഷിക എണ്ണത്തില്‍ മുപ്പത്തിരണ്ട് ശതമാനത്തിന്റെ വര്‍ധന. 2018നേക്കാള്‍ നാല്‍പത്തിയൊന്ന് ലക്ഷം യാത്രക്കാരാണ് മെട്രോയില്‍ അധികമായി യാത്ര ചെയ്തത്. പേട്ട വരെയുള്ള സര്‍വീസും, രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസും, രണ്ടാംഘട്ടത്തിനുള്ള കേന്ദ്ര അനുമതിയുമടക്കം വമ്പന്‍ പ്രതീക്ഷകളുമായാണ് കൊച്ചി മെട്രോ പുതുവര്‍ഷത്തെ സ്വീകരിക്കുന്നത്.

വൈറ്റിലയും കടന്ന് തൈക്കൂടംവരെയെത്തിയ കൊച്ചി മെട്രോയുടെ കുതിപ്പ് യാത്രക്കാരുടെ എണ്ണത്തിലും പ്രതിഫലിച്ച വര്‍ഷമാണ് കടന്നുപോയത്. 2018ല്‍ ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷംപേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. 2019 ആയപ്പോഴേക്കും സ്ഥിതി മാറി. കഴിഞ്ഞ ഒരുവര്‍ഷം കൊച്ചി മെട്രോയ്ക്ക് ഒപ്പം ചേര്‍ന്നത് ഒരു കോടി അറുപത്തിയാറ് ലക്ഷം യാത്രക്കാര്‍. അതായത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാല്‍പത്തിയൊന്ന് ലക്ഷത്തിന്‍റെ വര്‍ധന. സെപ്റ്റംബര്‍ ആദ്യംവരെ 89 ലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണം തൈക്കൂടം പാത ഉദ്ഘാടനം ചെയ്തതോടെയാണ് കുതിച്ചുയര്‍ന്നത്.

അവസാനത്തെ നാലുമാസംമാത്രം 77 ലക്ഷം യാത്രക്കാര്‍ മെട്രോയ്ക്കൊപ്പം ചേര്‍ന്നു. 2020നെ വലിയ പ്രതീക്ഷയോടെയാണ് കെ.എം.ആര്‍.എല്‍ നോക്കിക്കാണുന്നതെന്ന് എം.ഡി. അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. തൈക്കൂടത്തുനിന്ന് പേട്ടവരെയുള്ള സര്‍വീസ് ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കാനാണ് കെ.എം.ആര്‍.എല്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ നവംബറില്‍ തുടക്കംകുറിക്കാനാകുമെന്നും കണക്കുകൂട്ടുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...