കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനമില്ലായ്മ; ഉദാഹരണമായി മലാപ്പറമ്പ്– കുന്നമംഗലം റോഡ്

roadissue
SHARE

 കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനമില്ലായ്മയ്ക്ക് ഉദാഹരണമായി കോഴിക്കോട് മലാപ്പറമ്പ്– കുന്നമംഗലം റോഡ് വികസനം. സംസ്ഥാന ഫണ്ടില്‍ നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ–വെള്ളിമാടുകുന്ന് പദ്ധതിയിലുള്‍പ്പെട്ട ദേശീയപാതയാണ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നത്. 

മലാപ്പറമ്പ്മുതല്‍ കുന്നമംഗലംവരെയുള്ള ദേശീയപാതയാണ് ഇരുപത് കോടി രൂപ മുടക്കി നവീകരിക്കുന്നത്. ഇതിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. ഈ പാതയില്‍ മലാപ്പറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം സംസ്ഥാന സര്‍ക്കാരിന്റെ മാനാഞ്ചിറ–വെള്ളിമാടുകുന്ന് നാലുവരി പാത പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ്. ഈ പദ്ധതിക്കായി വീണ്ടും റോഡ് വെട്ടിപ്പൊളിക്കേണ്ടിവരും. 

എം.പി.വാസുദേവന്‍, വര്‍ക്കിങ് പ്രസിഡന്റ് മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി

പ്രഖ്യാപിച്ച നൂറ് കോടിയില്‍ അമ്പത് കോടി മാത്രമാണ് മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയായിട്ടില്ല. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് മലാപ്പറമ്പ്–കുന്നമംഗലം റോഡിന് ദേശീയപാത അതോറിറ്റി പണം അനുവദിച്ചത്.

MORE IN KERALA
SHOW MORE
Loading...
Loading...