നാദപ്രപഞ്ചം തീർത്ത് ശിങ്കാരിമേളം; പറവൂർ ശൈലിയിൽ രണ്ടായിരം കലാകാരൻമാർ

sinkari-web
SHARE

രണ്ടായിരം കലാകാരന്‍മാര്‍ അണിനിരന്ന ശിങ്കാരിമേളം തൃശൂരില്‍ അരങ്ങേറി. ശിങ്കാരിമേളം വെല്‍ഫെയര്‍ അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായാണ് ശിങ്കാരിപൂരം അരങ്ങേറിയത്. 

വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ തെക്കേഗോപുര കവാടത്തെ സാക്ഷിനിര്‍ത്തി കലാകാരന്‍മാര്‍ കൊട്ടിക്കയറിയത് റെക്കോര്‍ഡിലേക്കായിരുന്നു. 2022 കലാകാരന്‍മാര്‍ മേളത്തില്‍ പങ്കെടുത്തു. പൂരത്തില്‍ കുടമാറ്റം നടക്കുന്ന അതേവേദിയില്‍ നാദപ്രപഞ്ചം തീര്‍ത്തായിരുന്നു വാദ്യകലാകാരന്‍മാരുടെ പ്രകടനം.

ചെണ്ടയിലെ ന്യൂജന്‍ ആവേശമേളമായി വിശേഷിപ്പിക്കുന്ന ശിങ്കാരിമേളം ആസ്വാദകര്‍ നെഞ്ചിലേറ്റി. വനിതകള്‍ ഉള്‍പ്പെടെയുള്ള കലാകാരന്‍മാര്‍ താളമിട്ട് കൊട്ടിക്കയറി. പുതിയ രീതികഴിലുള്ള ശിങ്കാരിമേളത്തിനു പകരം പഴയ സാമ്പ്രദായിക രീതിയിലുള്ള പറവൂര്‍ ശൈലിയിലായിരുന്നു േമളം. 

MORE IN KERALA
SHOW MORE
Loading...
Loading...