ബിപിസിഎൽ കൊള്ളയടിക്കുന്നു; മോദി കോർപ്പറേറ്റ് മുതലാളിമാരുടെ കയ്യിലെ ബലൂൺ; സമരവേദിയിൽ രാഹുൽ

rahul-bpcl-07
SHARE

ബി.പി.സി.എൽ.സ്വകാര്യവൽക്കരിക്കുകയല്ല കൊള്ളയടിക്കുയാണെന്ന് രാഹുൽ ഗാന്ധി. മോദി  കോർപ്പറേറ്റ് മുതലാളിമാരുടെ കയ്യിലെ ബലൂൺ ആണെന്നും അവരുടെ സഹായം ഇല്ലെങ്കിൽ ആ ബലൂൺ പൊട്ടും എന്നും രാഹുൽ തുറന്നടിച്ചു. ബിപിസിഎൽ സ്വകാര്യവൽകരണത്തിനെതിരെയുള്ള കോൺഗ്രസ്‌ സമരത്തിന് ആവേശം പകർന്ന് രാഹുൽ കൊച്ചിയിലെ സമരവേദിയിലെത്തി 

സേവ് ബി.പി.സി.എൽ സേവ് ഇന്ത്യ മുദ്രാവാക്യമുയർത്തി നാല്പത്തിഅഞ്ചു ദിവസതിൽ ഏറെയായി കോൺഗ്രസ്‌  നടത്തുന്ന സമരത്തിന്റെ ആവേശം ദേശിയ തലത്തിലേക്ക് ഉയർത്തിയാണ് രാഹുൽ ഗാന്ധി കൊച്ചി അമ്പലമുകളിൽ  എത്തിയത്. പ്രസംഗത്തിൽ ഉടനീളം മോദി സർക്കാരിനെതിരെ രാഹുൽ  തുറന്നടിച്ചു. അദാനിയും അംബാനിയുമടങ്ങുന്ന യജമാനൻ മാരുടെ കയ്യിലെ ബലൂൺ ആണ് മോദി. അവരെ  തൃപ്തിപ്പെടുത്തിയില്ലെങ്കിൽ ബലൂണിന്റെ കാറ്റ് പോവും  അത് പോവാതിരിക്കാനാണ് സ്വകാര്യവൽക്കരണം എന്നപേരിൽ രാജ്യത്തെ കൊള്ളയടിക്കുന്നത്

ബ്രിട്ടിഷ് ഭരണകാലത്ത് രാജാക്കന്മാർ ഇന്ത്യയെ അവർക്ക് വിറ്റുതുലയ്ച്ചു. ആധുനിക ഇന്ത്യയിലെ രാജാവാണ് മോദി . കോൺഗ്രസ്‌ സമരത്തിന് പൂർണ പിന്തുണ നൽകിയ രാഹുൽ ബി.പി.സി.എൽ ഉദ്യോഗസ്‌ഥരെ 

കമ്പനിക്കുള്ളിൽ ചെന്നു കണ്ടു. വരും ദിവസങ്ങളിൽ കൂടുതൽ ദേശിയ നേതാക്കൾ സമരവേദിയിൽ എത്തും 

MORE IN KERALA
SHOW MORE
Loading...
Loading...