കുറ്റിക്കാട്, നിറയെ ഇഴജന്തുക്കൾ; നടുവിലൊരു അംഗൻവാടി; പ്രതിഷേധം

anganvady-munnar
SHARE

കുറ്റിക്കാടിന് നടുവില്‍ ഇഴജന്തുക്കളെ ഭയന്ന് കുരുന്നുകളുടെ പഠനം. പഴയമൂന്നാറിലെ  അംഗന്‍വാടിയുടെ പരിസരമാണ് കാടുകയറി ഇഴ ജന്തുക്കളുടെ താവളമായത്.

ഇടുക്കിയില്‍  കാടുകയറിയ  സ്‌കൂളുകളും അംഗന്‍വാടികളും ശുചീകരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയെങ്കിലും പതിനഞ്ച്  കുരുന്നുകള്‍ പഠിക്കുന്ന പഴയമൂന്നാറിലെ ഈ അംഗന്‍വാടിയുടെ പരിസരം വൃത്തിയാക്കുന്നതിന് നടപടിയില്ല. ഇവിടമാകെ  ഇഴജന്തുക്കളുടെ താവളമാണ്.  ഇഴജന്തുക്കളെ സ്ഥിരമായി കാണാറുണ്ടെന്ന് കുട്ടികള്‍ പറയുന്നു.

മലിന ജലം ഒഴുകി പോകുന്നതിനും സംവിധാനമില്ല.സ്കൂള്‍മുറ്റത്തെ ഈ വെള്ളക്കെട്ട്  കുട്ടികളിലടക്കം രോഗങ്ങള്‍  പടരുന്നതിന്  കാരണമാകും. തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും,  സ്കൂള്‍ പരിസരം ശുചീകരിക്കുന്നതിനും  നടപടി സ്വീകരിക്കണമെന്നാണ്  ആവശ്യം.

MORE IN KERALA
SHOW MORE
Loading...
Loading...