'അടിച്ചേൽപ്പിച്ച' ടിക്കറ്റിന് അഞ്ചുകോടി; പൂജാ ബംപറടിച്ച സന്തോഷത്തിൽ തങ്കച്ചൻ

pooja-02
പ്രതീകാത്മക ചിത്രം
SHARE

പൂജാ ബംപറായ അഞ്ചുകോടി രൂപ സ്വന്തമാക്കിയതിന്റെ അമ്പരപ്പിലാണ് ആർപ്പൂക്കര സ്വദേശി തങ്കപ്പൻ ഇപ്പോഴും. മെഡിക്കൽ സ്റ്റോർ നടത്തി വരികയാണ് എ. പി. തങ്കച്ചൻ. കഴിഞ്ഞയാഴ്ച രാവിലെ പള്ളിയിൽ പോയി വന്ന് പതിവുപോലെ മെഡിക്കൽ സ്റ്റോറ് തുറക്കുന്നതിനിടയിൽ ലോട്ടറി ഏജന്റായ അംസുപാണ്ഡ്യൻ നിർബന്ധിച്ച് രണ്ട് ടിക്കറ്റേൽപ്പിക്കുകയായിരുന്നു. 

അംസുപാണ്ഡ്യൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് അറിഞ്ഞിട്ടും തങ്കച്ചൻ ലോട്ടറി പരിശോധിച്ചില്ല.  ഭാഗ്യവാനെ നാടു മുഴുവൻ തിരഞ്ഞിട്ടും കാണാതെ വന്നതോടെയാണ് അംസുപാണ്ഡ്യൻ ഇന്നലെ രാവിലെ തങ്കച്ചന്റെ വീട്ടിലെത്തി ലോട്ടറി നോക്കി ‘കോടീശ്വരനെ’ കണ്ടെത്തിയത്. ടിക്കറ്റ് കോട്ടയത്തെ എസ്ബിഐ ശാഖയിലേക്ക് മാറ്റി. മെഡിക്കൽ കോളെജിനടുത്ത ശിവശക്തി ലോട്ടറി ഏജൻസിയിൽ നിന്നാണ് അംസുപാണ്ഡ്യൻ ടിക്കറ്റെടുത്ത് വിറ്റത്.

MORE IN KERALA
SHOW MORE
Loading...
Loading...