രാവിലെ എഴുന്നേറ്റപ്പോൾ വീട്ടുമുറ്റത്ത് രണ്ട് ബോംബ്; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

bomb-19-11
SHARE

കോവളത്ത് വീട്ടുവരാന്തയിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. സിപിഎം തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കല്ലടിച്ചമൂല സന്തോഷിന്റെ വീട്ടുവരാന്തയിലാണ് നാടൻ ബോംബ് ആരോ കൊണ്ടുവെച്ചത്. 

വീടിന്റെ സിറ്റൗട്ടിൽ രണ്ട് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. ഒന്നു വാതിലിനു മുന്നിലും മറ്റൊന്ന് സോപാനത്തിന്റെ അടിയിലുമായിരുന്നു

നിര്‍വീര്യമാക്കിയ ബോംബിന്റെ സാംപിൾ ഭാഗങ്ങൾ ഫൊറൻസിക് പരിശോധനക്ക് അയക്കുമെന്ന് കോവളം പൊലീസ് അറിയിച്ചു. വീട്ടുകാരിൽ ഭീതിയുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് അനുമാനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...