റൺവേ നവീകരണം നാളെ തുടങ്ങും; ഇനി രാത്രികാല സർവീസുകൾ മാത്രം

SOUTHASIA-FLOODS
SHARE

കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് ഇനി നാല് മാസം രാത്രികാല സര്‍വീസുകള്‍ മാത്രം. വിമാനത്താവളത്തിലെ റണ്‍വേ നവീകരണം നാളെ ആരംഭിക്കും. രാജ്യാന്തരസര്‍വീസുകളടക്കം വൈകിട്ട് ആറ് മുതല്‍ രാവിലെ പത്ത് വരെ സമയത്തേക്ക് പുനക്രമീകരിച്ചു. നവീകരണം പൂര്‍ത്തിയാക്കി മാര്‍ച്ച് 28 മുതല്‍ പകല്‍ സമയ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സിയാല്‍ ഡയറക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

പത്ത് വര്‍ഷത്തെ ഇടവേളയില്‍ നടത്തേണ്ട റണ്‍വേ റീ സര്‍ഫസിങ് പ്രവൃത്തികള്‍ക്കായാണ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ റണ്‍വേ നാളെ മുതല്‍ പകല്‍ എട്ട് മണിക്കൂര്‍ നേരം അടയ്ക്കുന്നത്. റണ്‍വേ, ടാക്സി ലിങ്കുകള്‍ എന്നിവയടക്കം 5 ലക്ഷം ചതുരശ്രമീറ്റര്‍ ഭാഗത്തെ റീ സര്‍ഫസിങ്ങാണ് നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ടത്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 16 മണിക്കൂറാക്കി ചുരുക്കി. വൈകിട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്ക് വിമാനസര്‍വീസുകള്‍ പുനക്രമീകരിച്ചു. സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസടക്കം 5 സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കേണ്ടി വന്നത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെക്ക് ഇന്‍ സമയം ദീര്‍ഘിപ്പിച്ചു. ആഭ്യന്തര യാത്രക്കാര്‍ക്ക് മൂന്ന് മണിക്കൂര്‍ മുന്‍പും, രാജ്യാന്തരയാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുന്‍പും ചെക്ക് ഇന്‍ചെയ്യാം.

1999ല്‍ പ്രവര്‍ത്തനമാരംഭിച്ച കൊച്ചി വിമാനത്താവളത്തില്‍ 2009ലാണ് ആദ്യ റണ്‍വേ റീ സര്‍ഫസിങ് നത്തിയത്. കാലാവസ്ഥ കൂടി കണക്കിലെടുത്താണ് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങള്‍ നവീകരണ പ്രവൃത്തികള്‍ക്കായി തിരഞ്ഞെടുത്തത്.

MORE IN KERALA
SHOW MORE
Loading...
Loading...