ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

ramesh
SHARE

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നഗരസഭയിലെ സിപിഎമ്മിന്റെ മുന്‍ ചെയര്‍മാന്‍മാര്‍ക്കും ജില്ലയിലെ രണ്ടുമന്ത്രിമാര്‍ക്കും അഴിമതി സംബന്ധിച്ച അറിവുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പ്രത്യക്ഷ സമരത്തിന്റെ ഭാഗമായുള്ള കോണ്‍ഗ്രസിന്റെ ജനകീയ കണ്‍വെന്‍ഷന്‍ ആലപ്പുഴയില്‍ നടന്നു.

അഴിമതിയുടെ നിഴലില്‍ മന്ത്രിമാരെ ഉള്‍പ്പടെ നേതാക്കള്‍ എത്തിച്ചപ്പോഴാണ് വലിയ അന്വേഷണത്തിന് പ്രതിപക്ഷ നേതാവ് ആവശ്യമുയര്‍ത്തിയത്

സംസ്ഥാനം ഭരിക്കുന്നത് അഴിമതിയുടെ കുത്തകക്കാര്‍ ആണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. തുടര്‍സമരങ്ങളുമായി അടിക്കടി പൊട്ടുന്ന പൈപ്പിന്റെ അഴിമതി കുഴിച്ചെടുക്കാനാണ് ഡിസിസിയുടെ തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...