നാളത്തെ കേരളം ലഹരിമുക്ത നവകേരളം; സർക്കാരിന്റെ ബോധവൽക്കരണ പരിപാടി

anti-drug-17
SHARE

ലഹരി വിമുക്ത സന്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ബോധവല്‍ക്കരണ പരിപാടിക്ക് കൊച്ചിയില്‍ ഔദ്യോഗിക തുടക്കം. ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൊണ്ണൂറു ദിവസം നീണ്ടുനില്‍ക്കുന്ന തീവ്രയഞ്ജമാണ് പദ്ധതിയുടെ ഭാഗമായി തയാറാക്കിയിരിക്കുന്നത്.

നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന സന്ദേശവുമായി എക്സൈസ് സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിവിധ സര്‍ക്കാര്‍–സര്‍ക്കാരിതര സംഘടനകളും അണിനിരക്കുന്ന പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 

മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും, സി.രവീന്ദ്രനാഥും ചേര്‍ന്ന് പദ്ധതി നാടിന് സമര്‍പ്പിച്ചു. വിദ്യാര്‍ഥികളുടെ വന്‍നിരയെ പങ്കാളിയാക്കി പ്രതിജ്ഞയെടുത്തതിന് പിന്നാലെ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍റെ പ്രഖ്യാപനം.

ഒരേസമയം അനിയന്ത്രിതമായി ബാറുകള്‍ അനുവദിക്കുകയും, ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നതിലെ വൈരുധ്യം പി.ടി.തോമസ് എം.എല്‍. ചൂണ്ടിക്കാട്ടി. ലഹരി വിരുദ്ധ സന്ദേശവുമായി കലാപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...