കേരള പൊലീസില്‍ പുതിയ 37 വനിത എസ്ഐമാര്‍; ഞായറാഴ്ച പാസിങ് ഔട്ട് പരേ‍ഡ്

si
SHARE

കേരള പൊലീസില്‍ ഇനി മുതല്‍ ചെറുപ്പക്കാരായ വനിത എസ്.ഐമാരും. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ 37 വനിതകള്‍ നേരിട്ടുള്ള എസ്.ഐ. നിയമനം നേടി പരിശീലനം പൂര്‍ത്തിയാക്കി. 

സിവില്‍ പൊലീസ് ഓഫിസര്‍മാരായ സ്ഥാനക്കയറ്റം കിട്ടുന്ന വനിതാ എസ്.ഐമാരെയാണ് കേരള പൊലീസില്‍ ഇതുവരെ ജനം കണ്ടിട്ടുള്ളത്. സര്‍വീസിന്‍റെ അവസാന കാലഘട്ടത്തിലാണ് വനിതാ പൊലീസുകാര്‍ സ്ഥാനക്കയറ്റം കിട്ടി എസ്.ഐ കസേരയില്‍ എത്തുന്നത്. ഇനി മുതല്‍ അങ്ങനെയല്ല, എസ്.ഐമാരായി വനിതകള്‍ക്കു നേരിട്ടു നിയമനമാണ്. പുരുഷ എസ്.ഐമാര്‍ക്കുള്ള അതേ തസ്തിക. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ 121 എസ്.ഐമാരാണ് നിലവില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ മുപ്പത്തിയേഴു പേര്‍ വനിതകളാണ്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍. എസ്.ഐ. പരീക്ഷ എഴുതിയ വനിതാ പൊലീസുകാരുമുണ്ട്. ഈ വനിത എസ്.ഐമാര്‍  ഭാവിയില്‍ ഇന്‍സ്പെക്ടര്‍മാരും ഡിവൈ.എസ്.പിമാരും വരെയാകും. സര്‍വീസ് കാലാവധിയുണ്ടെങ്കില്‍ എസ്.പി. വരെയായി വിരമിക്കാം. 

ഞായറാഴ്ചയാണ് ഇവരുടെ പാസിങ് ഔട്ട് പേരഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട ്സ്വീകരിക്കാന്‍ എത്തും. ഒരു വര്‍ഷവും ഒരു മാസവും നീണ്ട കഠിന പരിശീലനമാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...