വൈകല്യം തടസ്സമല്ല; സ്വപ്നങ്ങൾ ഏയ്തു വീഴ്ത്തി സിദ്ധാര്‍ത്ഥ ബാബു

olympics
SHARE

വൈകല്യത്തെ അതിജീവിച്ച് സീനിയര്‍ പ്രോണ്‍ കാറ്റഗറി റൈഫിള്‍ ഷൂട്ടിങ്ങില്‍ റെക്കോര്‍ഡ് തീര്‍ത്ത സിദ്ധാര്‍ത്ഥ ബാബുവിനെക്കുറിച്ചാണ് ഇനി. തീരുന്നില്ല. 2020ല്‍ കടല്‍ക്കടന്ന് പാരാലിമ്പിക്കില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്  തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥ. 

സിദ്ധാര്‍ത്ഥയുടെ ജീവിതത്തെ മാറ്റി മറിച്ച ബൈക്ക് ആക്സിഡന്‍റ് ഉണ്ടായത് പതീറ്റാണ്ടുകള്‍ക്ക് മുന്‍പ്. അതുവരെ ജീവിതത്തിന്റെ ഭാഗമായി കണ്ട മാര്‍ഷല്‍ ആര്‍ട്സ് സ്വപ്നമായി തീര്‍ന്നു. എന്നാല്‍ തളരാത്ത മനസ് ജീവിതവിജയം കൊണ്ടുവന്നു. ശാരീരികീസ്വാസ്ഥ്യങ്ങള്‍ മറികടന്ന് നേടിയത് മിന്നുന്ന നേട്ടങ്ങള്‍. വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണമാണ് അവയില്‍ അവസാനത്തേത്.  അന്‍പത് മീറ്റര്‍ സീനിയര്‍ പ്രോണ്‍ കാറ്റഗറി റൈഫിള്‍ മിക്സഡ് പാരാ വിഭാഗത്തില്‍  തന്‍റെ തന്നെ റെക്കോര്‍ഡ് ഭേദിച്ചാണ് സിദ്ധാര്‍ത്ഥ 2020 ടോക്ക്യോ പാരാലിംമ്പിക്ക്സില്‍ ഇന്ത്യക്കായി സ്ഥാനമുറപ്പിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ ആദ്യവ്യക്തിഗത സ്വര്‍ണമാണിത്. വിജയങ്ങളെക്കുറിച്ച് ചോദിച്ചാല്‍ സിദ്ധാര്‍ത്ഥയ്ക്ക് പറയാന്‍ ഇത്രയേ ഉള്ളൂ.

ഒരു ഷൂട്ടറെ പ്രതികൂലമായി ബാധിക്കുന്നവയില്‍ പ്രധാനമാണ് ഷൂട്ട് ചെയ്യുന്ന റേഞ്ചും, കാറ്റിന്‍റെ ദിശയും. എന്നാല്‍ സിഡ്നിയിലെ പ്രതികൂല കാലാവസ്ഥയും മറികടന്ന് വിജയം കൊയ്ത സിദ്ധാര്‍ത്ഥയെ കുറിച്ച് പരിശീലകന് പറയാനുള്ളത് ഇത്രമാത്രം. ഷൂട്ടിങ് മാത്രമല്ല, എഴുത്തും യാത്രയും ഒരുപോലെ സിദ്ധാര്‍ത്ഥയ്ക്ക് പ്രിയങ്കരമാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...