മെട്രോയ്ക്കുള്ളിലും കുത്തിവരച്ച് മലയാളി; സിസിടിവി പരിശോധന; കുടുങ്ങും

kochi-metro
SHARE

കൊച്ചി മെട്രോയ്ക്കുള്ളിലും മലയാളി ദുശ്ശീലം പുറത്തെടുത്ത് തുടങ്ങി. സിസിടിവി നിരീക്ഷിക്കുന്നുണ്ടെന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടും മെട്രോയുടെ ഗ്ലാസിലാണ് ആരോ കുത്തിവരച്ചിട്ടത്. 101–ാം നമ്പർ ട്രെയിന്റെ ഗ്ലാസിലാണ് നാണയം ഉപയോഗിച്ച് കുത്തി വരഞ്ഞിരിക്കുന്നത്. ഗ്ലാസിന് മുകളിൽ പതിപ്പിച്ച ഫിലിമിലാണ് കേടുപാട് വന്നത്. ഇതോടെ കുറ്റക്കാരെ കണ്ടെത്താൻ തകൃതിയായി സിസിടിവി ഫുട്ടേജുകൾ പരിശോധിക്കുകയാണ് കെ.എം.ആർ.എൽ ജീവനക്കാർ.

മെട്രോ എത്തിയതോടെ ദുഃശ്ശീലം മലയാളി മാറ്റിയെന്ന് കരുതിയത് കൊണ്ട് സിസിടിവി ദൃശ്യങ്ങൾ ദിവസവും പരിശോധിച്ചിരുന്നില്ല.സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

മെട്രോയ്ക്കു വേണ്ടി ആദ്യം കൊണ്ടുവന്ന സെറ്റിലെ ട്രെയിനാണിത്. മെട്രോ ട്രെയിനുകളിലും സ്റ്റേഷൻ പരിസരത്തും നടത്തുന്ന ഇത്തരം പ്രവൃത്തികൾ പൊതു മുതൽ നശീകരണമായി കണ്ട്, മെട്രോ ആക്ട് അനുസരിച്ചു നിയമനടപടി സ്വീകരിക്കുമെന്നു കെഎംആർഎൽ അറിയിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...