പുഴു; കടയിലെ മുഴുവൻ ചോക്‌ലേറ്റും പിടിച്ചെടുത്തു; കടുത്ത നടപടി വരും

chocolate1
SHARE

ചക്കിട്ടപാറ : ചെമ്പ്ര അങ്ങാടിയിലെ ബേക്കറിയിൽ നിന്നു വാങ്ങിയ ചോക്‌ലേറ്റിൽ പുഴുവിനെ കണ്ടെത്തി. തോട്ടുങ്കൽ ഷിനോജിനാണു ദുരനുഭവം. പെരുവണ്ണാമൂഴി പിഎച്ച്സി അധികൃതർക്ക് പരാതി നൽകി. തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കടയിലെ മുഴുവൻ ചോക്‌ലേറ്റും പിടിച്ചെടുത്തു.

തുടർ നടപടികൾ സ്വീകരിക്കാൻ മെഡിക്കൽ ഓഫിസർ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഎച്ച്സി പരിധിയിലെ എല്ലാ കടകളിൽ നിന്നും ഈ ബ്രാൻഡിലുള്ള ചോക്‌ലേറ്റ് ആരോഗ്യ വകുപ്പ് സീൽ ചെയ്ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ പി.മുരളീധരൻ, ജെഎച്ച്ഐ ജോബി ജോസഫ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

MORE IN KERALA
SHOW MORE
Loading...
Loading...