പച്ചക്കറിക്കൊപ്പം കാള വിഴുങ്ങിയത് 40 ഗ്രാം സ്വർണം; ചാണകമിടുന്നതും കാത്ത് കുടുംബം

bull-30-10
SHARE

കാള ചാണകമിടുന്നത് കാത്തിരിക്കുന്ന ഒരു കുടുംബം. പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം 40 ഗ്രാം സ്വർണം വിഴുങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. ഹരിയാനയിലെ സിർസയിലാണ് സംഭവം. കലനവാലി സ്വദേശിയായ ജനക് രാജിനാണ് കേൾക്കുമ്പോൾ ആരും ചിരിച്ചുപോകുന്ന അനുഭവം പറയാനുള്ളത്. 

ഒക്ടോബർ 19നാണ് സംഭവം. പച്ചക്കറി മുറിക്കുന്നതിനിടെ ജനക് രാജിന്റെ ഭാര്യയും മരുമകളും അവരുടെ സ്വർണാഭരണങ്ങൾ പച്ചക്കറി മുറിക്കുകയായിരുന്ന പാത്രത്തിൽ അഴിച്ചുവെച്ചു. ബാക്കി വന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങൾ പാത്രത്തിനടുത്ത് കൂട്ടിവെക്കുകയും ചെയ്തു. എന്നാൽ പാത്രത്തിൽ നിന്ന് സ്വർണം എടുക്കാൻ മറന്നു. 

പിന്നാലെ പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം സ്വർണവും പുറത്തുകളഞ്ഞു. അവശിഷ്ടങ്ങൾ നിക്ഷേപിച്ച മാലിന്യക്കൂമ്പാരത്തിൽ നിന്നും സ്വർണവും കാള അകത്താക്കി. സ്വർണം കാള വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞെന്ന് ജനക് രാജ് പറയുന്നു. 

പിന്നീട് കാളക്കുള്ള തിരച്ചിലായി. മൃഗഡോക്ടറുടെ സഹായത്തോടെ കാളയെ കണ്ടെത്തി പിടികൂടി വീടിനടുത്തുള്ള പറമ്പിൽ കെട്ടിയിട്ടു. ഇതോടെയാണ് ചാണകത്തിനായുള്ള കാത്തിരിപ്പ് കുടുംബം തുടങ്ങിയത്. സ്വർണം ചാണകത്തിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിൽ കാളക്ക് ഭക്ഷണം നൽകുകയാണ് വീട്ടുകാർ. സ്വർണം കിട്ടിയില്ലെങ്കിൽ കാളയെ ഗോശാലയിലേക്ക് വിടുമെന്ന് ജനക് രാജ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...