പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതിന്‍റെ ആവശ്യം എപ്പോഴൊക്കെ..?

പോസ്റ്റുമോര്‍ട്ടം എന്ന വാക്ക് അടുത്തകാലത്ത് വാര്‍ത്തകളില്‍ കൂടുതലായി ഉപയോഗിച്ച ഒന്നാണ്. കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇതിന്‍റെ പ്രാധാന്യം വീണ്ടും ചര്‍ച്ചയായത്. സമ്മര്‍ദങ്ങള്‍ ചെലുത്തി  പോസ്റ്റുമോര്‍ട്ടം എങ്ങനെയും ഒഴിവാക്കുക എന്ന മലയാളിയുടെ മനസ്ഥതിയില്‍ ഇപ്പോള്‍ കാര്യമായ മാറ്റം ഈ കേസ് ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ടുതന്നെ ഒരു മരണം നടന്നാല്‍,, പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതിന്‍റെ ആവശ്യകത എന്തെന്ന് നമുക്ക് നോക്കാം.

ആദ്യം സ്വാഭാവികം എന്ന് കരുതുകയും പിന്നീട് പ്രധാന കേസുകളുമായ മരണങ്ങളുടെ എണ്ണം നിരവധിയാണ്. അവിടെയാണ് പോസ്റ്റുമോര്‍ട്ടത്തിന്‍റെ പ്രാധാന്യം മനസ്സിലാകുക. മരിച്ചവരുടെ നാവാണ് ഫോറന്‍സിക് സര്‍ജന്‍. മരണകാരണം മരിച്ചവര്‍ക്കുവേണ്ടി  പറയാനാണ് അവര്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. 

പോസ്റ്റുമോര്‍ട്ടം എപ്പോഴൊക്കെ ഉറപ്പാക്കണം 

********************************************

1. ഇന്ത്യന്‍ നിയമമനുസരിച്ച് മരണകാരണം വ്യക്തമല്ലാത്ത എല്ലാ സാഹചര്യത്തിലും പോസ്റ്റുമോര്‍ട്ടം നടത്തണം 

2. രോഗം മൂലം ആണെങ്കില്‍ പോലും മരണശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണം

3. ആശുപത്രിയില്‍ എത്തി 24 മണിക്കൂറിനുള്ളില്‍ കൃത്യമായ രോഗനിര്‍ണയം നടത്തുന്നതിന് മുന്‍പാണ് മരണമെങ്കില്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയും 

 പൊലീസ് പ്രാഥമിക അന്വേഷണം നടത്തി അതില്‍ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞാല്‍ മാത്രം ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാം

അഥവ പോസ്റ്റുമോര്‍ട്ടം അവശ്യമെന്ന് തോന്നുകയാണെങ്കില്‍ അത് നടത്തണം

4. അസ്വാഭാവിക സാഹചര്യത്തിലല്ലാതെ  പ്രായാധിക്യത്താലോ രോഗത്താലോ  മരണം വീട്ടില്‍ വച്ചാകുമ്പോള്‍ ഡോക്ടര്‍ പൊലീസിനെ അറിയിക്കണം.

അവിടെയും പൊലീസിന് മരണസാഹചര്യത്തില്‍ സംശയമില്ലതിരിക്കുകയും  നാട്ടിലെ സര്‍വസമ്മതരായ രണ്ട് വ്യക്തികളുടെ സമ്മതത്തോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാം.

ഈ കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ പിന്നീടുയരുന്ന പല സംശയങ്ങളും ഒഴിവാക്കാം.

ഇനി പോസ്റ്റുമോര്‍ട്ടം  എന്നാല്‍ എന്താണ്. അവിടെ എന്താണ് നടക്കുന്നത്  എന്ന് നോക്കാം

********************************************************

ഇന്ത്യയില്‍ നടത്തുന്നത് ഫുള്‍ ഓട്ടോപ്സിയാണ്.  തലച്ചോര്‍ മുതല്‍ എല്ലാ ആന്തരികാവയവങ്ങളും എടുത്തുനോക്കി പരിശോധിച്ചശേഷം അത് വൃത്തിയായി തുന്നിക്കെട്ടി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നു.

സാധാരണ ഒരു ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഒരു മണിക്കൂറും  അത് വൃത്തിയായി തുന്നിക്കെട്ടാന്‍ മുക്കാല്‍ മണിക്കൂറും എടുക്കും

പോസ്റ്റുമോര്‍ട്ടം നടത്തുമ്പോള്‍  മുറിയില്‍ സര്‍ജനും രണ്ട് സഹായികളും കാണും.. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്ക് തന്‍റെ വിവേചന അധികാരമുപയോഗിച്ച് ആവശ്യമെങ്കില്‍ അവിടെ നില്‍ക്കാം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആവശ്യമുള്ള സമയങ്ങളില്‍ റെക്കോര്‍ഡ് ചെയ്യാം

*ഡോക്ടര്‍മാരുടെ അനാസ്ഥയെത്തുടര്‍ന്നുള്ള മരണം

*മനുഷ്യാവകാശ ലംഘനത്തെത്തുടര്‍ന്നുള്ള മരണം

*കസ്റ്റഡി മരണം 

* പൊലീസ് ആവശ്യപ്പെടുന്നവ 

എന്നിവ കൃത്യമായി റെക്കോര്‍ഡ് ചെയ്യണം

ഈ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാകും. പെട്ടന്ന് അറിയേണ്ട ഒന്നാണെങ്കില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥനെ വിളിച്ചുപറയുകയും ഡോക്ടറുടെ സ്റ്റേറ്റ്മെന്‍റ് റെക്കോര്‍ട് ചെയ്യുകയും ചെയ്യും . ഇന്ന് പലകേസുകളിലും അടക്കിയ മൃതദേഹങ്ങള്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന സാഹചര്യം കാണാം എന്നാല്‍ അവിടെ പല സുപ്രധാന തെളിവുകളും നഷ്ടപ്പെടും. എന്നാല്‍ എടുത്തുപറയേണ്ട മറ്റൊരുകാര്യം  മൃതദേഹം ദഹിപ്പിക്കുന്നതിനാല്‍ സാഹചര്യങ്ങളില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്താന്‍  സാധിക്കില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് മോര്‍ട്ടം റെക്കമെന്‍റ് ചെയ്യുന്ന സാഹചര്യങ്ങളില്‍ അതു ചെയ്യുക. ജീവിച്ചിരിക്കുമ്പോള്‍ പല നിയമങ്ങളും തെറ്റിച്ചിരിക്കാം എന്നാല്‍ മരണസമയത്തെങ്കിലും ആ നിയമങ്ങള്‍ പാലിക്കാം