വാട്ടർമെട്രോയുടെ പേരിൽ പൈതൃക കെട്ടിടങ്ങൾ പൊളിക്കാൻ നീക്കം; പ്രതിഷേധം

fortkochi-23
SHARE

കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി ഫോര്‍ട്ട്കൊച്ചി പൈതൃകമേഖലയിലെ കെട്ടിടങ്ങളും ചീനവലകളും പൊളിച്ചു നീക്കാനൊരുങ്ങി സര്‍ക്കാര്‍. ഇരുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള തുറമുഖ ഒാഫിസ് കെട്ടിടവും കോള്‍ ഷെഡും പൊളിച്ചുമാറ്റി മെട്രോ ജെട്ടി പണിയാനാണ്  നീക്കം. കെ.എം.ആര്‍.എല്ലിന് കൈമാറാനായി ഈ കെട്ടിടങ്ങള്‍ പോര്‍ട് ട്രസ്റ്റ് തിരിച്ചെടുത്തു. കൊച്ചി നഗരസഭ ലക്ഷങ്ങള്‍ ചെലവിട്ട് ഫോര്‍‍ട്ട് കൊച്ചിയില്‍ പണിത ബോട്ട് ജെട്ടി ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് മെട്രോ ജെട്ടിക്കായി പൈതൃക സമ്പത്ത് ഇടിച്ച് നിരത്താന്‍ സര്‍ക്കാര്‍ തന്നെ ഒത്താശചെയ്യുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ മനോഹര തീരങ്ങള്‍ കടലെടുത്തതോടെ ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ഇക്കാണുന്ന ചീന വലകളും ചരിത്രപൈതൃകങ്ങളായ ഈ കെട്ടിടങ്ങളും. 200 വര്‍ഷത്തിലധികം പഴക്കമുണ്ട് ബ്രിട്ടീഷ് ഭരണകാലത്തെ ഈ തുറമുഖ ഒാഫിസിനും , കപ്പലുകളിലേ്ക്ക് ആവശ്യമായ കല്‍ക്കരി സൂക്ഷിക്കുന്ന കോള്‍ ഷെഡിനും. വര്‍ഷങ്ങളായി കൊച്ചി കാര്‍ണിവല്‍ ഒാഫിസാണ് കോള്‍ കെട്ടിടം. ഈ കെട്ടിടങ്്ങള്‍ ഉള്‍പ്പെടുന്ന പൈതൃകമേഖലയിലെ 200 മീറ്റര്‍ പ്രദേശത്താണ് വാട്ടര്‍ മെട്രോയ്ക്കായ് ജെട്ടി പണിയാന്‍ ഒരുങ്ങുന്നത്. ഇവിടെ ബോട്ട് ജെട്ടി വന്നാല്‍ അത് ഫോര്‍ട്ട് കൊച്ചിയിലെ അവശേഷിക്കുന്ന ചീനവലകള്‍ക്കും ഭീഷണിയാണ് .. ഇതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികളും പൈതൃകസംരക്ഷണ സംഘടനകളും സംഘടിക്കുകയാണ്.

ഇനി ഈ കെട്ടിടം കൂടി ശ്രദ്ധിക്കുക. ജങ്കാര്‍ ജെട്ടിക്കടുത്തുള്ള കൊച്ചി നഗരസഭയുടെ പഴയ ബോട്ട് ജെട്ടി. റോറോ ജങ്കാര്‍ സര്‍വീസ് തുടങ്ങിയതോടെ ലക്ഷങ്ങള്‍ ചെലവിട്ട് പണിത ബോട്ട് ജെട്ടി ഉപയോഗശൂന്യം. രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ താവളവും. ഈ കെട്ടിടം കണ്ടില്ലെന്ന് നടിച്ചാണ് പൈതൃകം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ ഫോര്‍ട്ട്കൊച്ചിയിലെ അവശേഷിക്കുന്ന പൈതൃകസമ്പത്തും ഇല്ലാത്താക്കാന്‍ കൂട്ടുനില്‍ക്കുന്നത്

MORE IN KERALA
SHOW MORE
Loading...
Loading...