ഫിറോസ് കുന്നംപറമ്പിലും മുഹമ്മദ് അഷീലും തമ്മിൽ തല്ലി നശിക്കല്ലേ; ഡോക്ടറുടെ കുറിപ്പ് വൈറൽ

firos-muhammed-post
SHARE

ഫിറോസ് കുന്നംപറമ്പിലിന്റെ പ്രവർത്തനങ്ങൾക്കെതിരെ ഉയർന്ന വിവാദങ്ങളും വാക്ക് പോരും സജീവമായി സമൂഹമാധ്യമങ്ങളിൽ തുടരുകയാണ്. ഇതിനൊപ്പം സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ ഫിറോസിനെതിരെ രംഗത്തെത്തിയതോടെ വിവാദം കടുക്കുകയാണ്. ഇപ്പോഴിതാ ഇവർക്ക് രണ്ടുപേർക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ഡോക്ടർ മുഹമ്മദ് ഇസ്മയിൽ.

കുറിപ്പ് വായിക്കാം: 

ഫിറോസ് കുന്നുംപറമ്പിലിനോടും ഡോക്ടർ അഷീലിനോടും രണ്ടുവാക്ക്;

ഒന്നാമതായി പറയാനുള്ളത് തെരുവിൽ തമ്മിൽ തല്ലി നശിപ്പിക്കാനുള്ളതല്ല നിങ്ങൾ രണ്ടു പേരുടെയും കരിയർ. രണ്ടുപേരും കേരളത്തിലെ നിരാലംബരായ മനുഷ്യർക്ക് അത്താണിയായി ഇനിയുമൊരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളവരാണ്

ഫിറോസിനോട്;

മദർ തെരേസയെ പോലുള്ളവരിൽ നിന്ന് സമൂഹത്തിന് കിട്ടിയ നേട്ടങ്ങളാണ് നിങ്ങളിൽ നിന്ന് ഈ സമൂഹം സ്വപ്നം കാണുന്നത്. ഈ വാക്കുകൾ ഫിറോസിനെയും വിമർശകരെയും ഒരു പോലെ അമ്പരപ്പിക്കുന്നുണ്ടാകാം. എന്നാൽ മുമ്പുണ്ടായിരുന്ന താളം നിലനിർത്തുകയാണെങ്കിൽ താങ്കൾക്ക് അത് സാദ്ധ്യമാണ്. നിർഭാഗ്യവശാൽ താങ്കളുടെ പരിധിവിട്ട വാക്കുകളും പ്രവർത്തിയും താങ്കളെ അതിൻറെ പരിസരത്തെങ്ങുമെത്താതെ ഒടുക്കിക്കളയാനാണ് സാദ്ധ്യത. അത്കൊണ്ട് ദയവായി വാക്കുകളിൽ വിനയവും മാന്യതയും പാലിക്കുക. 

ഇടപാടുകൾ Legal, transparent ആക്കുക. പണമിടപാടുകളിൽ നാട്ടിലെ നിയമം പാലിക്കുക, കണക്കുകൾ audit ചെയ്യുക. താങ്കൾ ചെയ്യുന്ന ജോലി താങ്കൾക്ക് മാത്രം കഴിയുന്ന മാജിക്കാണെന്ന് താങ്കൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും കുറച്ച് കൂടി ഉത്തരവാദിത്ത്വത്തോടെയാകുമായിരുന്നു താങ്കളുടെ പ്രതികരണങ്ങൾ. 

അഷീൽ താങ്കൾക്കെതിരെ പറഞ്ഞ ചില കാര്യങ്ങൾ പ്രസക്തമാണെന്ന് തോന്നുന്നു. 

വലിയ നിരക്കാണ് താങ്കൾ  രോഗികൾക്കായി quote ചെയ്യുന്നത്. (മൂന്ന് ലക്ഷത്തിന് വൃക്ക മാറ്റിവെക്കൽ ചെയ്യുന്ന ആശുപത്രികളുള്ളപ്പോൾ താങ്കൾ quote ചെയ്യുന്നത് 25 ലക്ഷമാണ്.) 

ഇതിന് പരിഹാരമായി ഒന്നുകിൽ താങ്കൾ ആശുപത്രികളുമായി bargain ചെയ്യണം, അല്ലെങ്കിൽ കുറഞ്ഞ റേറ്റിൽ ചെയ്യുന്ന ആശുപത്രികളിലേക്ക് രോഗികളെ guide ചെയ്യണം. പല കാരണങ്ങളാൽ നിങ്ങളുടെ ശത്രുക്കളായിക്കഴിഞ്ഞവർ ഫിറോസെന്ന സാധാരണക്കാരൻറെ ബലഹീനതകൾ (പെട്ടെന്ന് പ്രകോപിതനാകുമെന്ന) മനസ്സിലാക്കിക്കഴിഞ്ഞെന്ന കാര്യം തിരിച്ചറിയണം. ‘എന്നെ തോണ്ടാൻ വന്നാൽ ഞാനങ്ങു  മാന്തുമെന്ന’ ആവർത്തിച്ചുള്ള പ്രതികരണ അബദ്ധങ്ങൾക്ക് പകരം എല്ലാ പ്രകോപനങ്ങളെയും മാന്യമായും ക്ഷമയോടെയും കൈകാര്യം ചെയ്യുക. 

ഒരു ഫിറോസ് ഇല്ലാതായാൽ ഇനിയൊരു ഫിറോസ് ഉണ്ടായിവരൽ പ്രയാസമാണ്. ഈ കാര്യം ഫിറോസും ഫിറോസിനെ കൊണ്ടുനടക്കുന്നവരും കൃത്യമായി തിരിച്ചറിയണം. അല്ലെങ്കിൽ ഫിറോസ് അനുഭാവം കാണിക്കുന്ന മുസ്ലിം ലീഗിലെ ഉന്നതനേതാക്കൾ ഈ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ഫിറോസിനെയും ഫിറോസിനെ വലയം ചെയ്ത് നിൽക്കുന്നവരെയും നന്നാക്കിയെടുക്കണം. ഫിറോസ് ജയിലിൽ പോകാൻ തിരക്ക് കൂട്ടരുതെന്ന് അഷീൽ പറയുന്നു. ജയിലിൽ പോകാൻ പേടിയില്ലെന്ന് ഫിറോസും പലവട്ടം ആവർത്തിക്കുന്നു. ഫിറോസ് തിരിച്ചറിയേണ്ടത് ജയിലിൽ പോകലും ചാവേറാകലും എളുപ്പമുള്ള പണിയാണ്. മറിച്ച് സഹനത്തോടെ നിസ്സഹായരായ മനുഷ്യരുടെ അത്താണിയായി തുടരുകയാണ് പ്രയാസമുള്ള പണി. ലോകം ഫിറോസിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്.

ഇനി അഷീലിനോട്:

ഫിറോസിനെ വിമർശിക്കുന്നയിടങ്ങളിലെല്ലാം ഒരു സർക്കാറുദ്ധ്യോഗസ്ഥൻറെ code of conduct തീർച്ചയായും താങ്കൾ ലംഘിച്ചിട്ടുണ്ട്. ഇത്ര aggression ഒരു സർക്കാർ ഉദ്യോഗസ്ഥനിൽ സാധാരണ കാണാറില്ല. ഫിറോസിനെ national securityക്ക് ഭീഷണിയെന്ന് താങ്കൾ വിശേഷിപ്പിച്ചത് ഫിറോസ് ജസ്ലയെക്കുറിച്ച് പറഞ്ഞതിനേക്കാൾ അപകടകരവും വലിയ അശ്ലീലവുമായിപ്പോയി. Social Security Missionൻറേതായി താങ്കൾ പറഞ്ഞ കണക്കുകളിൽ പൊരുത്തക്കേട് കാണുന്നു. (താങ്കൾ പറഞ്ഞതനുസരിച്ച് കണക്ക് കൂട്ടുകയാണെങ്കിൽ താങ്കൾ ഒരു രോഗിക്ക് പതിനാറിനും ഇരുപത് ലക്ഷത്തിനുമിടയിൽ ചികിത്സാസഹായമായി കൊടുത്തിട്ടുണ്ട്.എന്നിട്ട് ഫിറോസിനെ 3 ലക്ഷം ചിലവാക്കാനായി ഉപദേശിക്കുന്നു.) രാഷ്ട്രീയ സ്വാധീനത്തിൽ താങ്കളുടെ ഫണ്ട് വിതരണത്തിൽ അശ്രദ്ധ പറ്റിയിട്ടില്ലെന്ന് നമുക്ക് വിശ്വസിക്കാം. 

അഷീൽ അറിഞ്ഞോ അറിയാതെയോ അഷീലിൻറേതായി വന്ന അവകാശ വാദങ്ങളിലുമുണ്ട് പൊരുത്തക്കേടുകൾ. 

1. We Care പദ്ധതിയുടെ ഉപജ്ഞാതാവ് അഷീലാണെന്ന അവകാശവാദം. 2014ലെ Social Security Mission ഡയറക്ടർ രൂപീകരിച്ച We Care എങ്ങനെയാണ് 2016ൽ ചുമതലയേറ്റ അഷീൽ രൂപീകരിച്ചതായവകാശപ്പെടുക? 

2. യുഡിഎഫ് സർക്കാർ ഏറ്റെടുത്ത PMR ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെയാണ് പിണറായി സർക്കാറിൻറെ കാലത്തെ ഡയറക്ടറായ അഷീലിൻറെ സംഭാവനയാവുക? 

3. മുൻ ഡയറക്ടറുടെ കാലത്തെയപേക്ഷിച്ച് We Care പദ്ധതിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിൽ അഷീൽ പരാജയപ്പെട്ടു. 400 കോടി മിച്ചമുണ്ടായിരുന്നയിടത്ത് ഇപ്പോൾ ആകെ ബാക്കിയുള്ളത് 2 കോടിയാണത്രെ. 

ചുരുക്കത്തിൽ വിവാദങ്ങളിൽ സമയവും ഊർജ്ജവും കളയുന്നതിന് പകരം ഏൽപിക്കപ്പെട്ട ജോലിയിൽ കുറച്ച് കൂടി ശ്രദ്ധ പതിപ്പിക്കുകയാണെങ്കിൽ ഒരു കാലത്ത് കേരളത്തിലെ യുവ ഡോക്ടർമാർക്ക് അഷീലെന്ന വിപ്ലവകാരിയായ ഡോക്ടർ നൽകിയ പ്രതീക്ഷകൾ അസ്ഥാനത്താകില്ല.

ഇനി ഫിറോസിൻറെ വിമർശകരോട്: 

ഫിറോസിന് രാഷ്ട്രീയമുണ്ടാകുന്നത് ഇത്ര വലിയ തെറ്റാണോ? ഇക്കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം മേയർ പ്രശാന്ത് നേതൃത്വം കൊടുത്ത സേവനപ്രവർത്തനങ്ങൾ എത്ര സമർത്ഥമായാണ് ഇടത്പക്ഷം രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നത്? സർക്കാർ സംവിധാനങ്ങളോ മെച്ചപ്പെട്ട ബദലുകളോ പാവപ്പെട്ട രോഗികളുടെ തുണക്കെത്തുന്നത് വരെ ദയവായി ഫിറോസ് തുടങ്ങി വെച്ച സംരംഭങ്ങളെ തകർക്കാതിരിക്കുക. നിങ്ങൾ രണ്ടു പേരും പല സാഹചര്യങ്ങളാൽ unapproachable ആയത് കൊണ്ടാണ് ഞങ്ങൾ കുറച്ച് ഡോക്ടർമാർക്ക് ഇത് പരസ്യമായി പറയേണ്ടി വന്നത്.  Social Security Missionഉം ഫിറോസിനെ പോലെ നിരവധി charity fund raiserമാരും പരസ്പരം നശിപ്പിക്കാൻ മത്സരിക്കുന്നതിന് പകരം സഹകരണത്തിൻറെ വഴി തേടലാണ് കേരളത്തിൻറെ Public-Private Partnership(PPP)ക്ക് ഇന്ന് അത്യാവശ്യമായിട്ടുള്ളത്. ഒരു രോഗിക്ക് വേണ്ടി ഫിറോസിനെ പോലുള്ളവർ പിരിച്ചതിൽ മിച്ചം വരുന്നത് Social Security Mission ശുപാർഷ ചെയ്യുന്ന രോഗികൾക്ക് ചിലവാക്കുന്നത് ഫിറോസിൻറെ സുതാര്യത ഉറപ്പാക്കും. ഇത്തരം നല്ല ആളുകളെ Social Security Missionനുമായി സഹകരിപ്പിച്ചെടുക്കുന്നതിലാണ് അഷീലിനെ പോലുള്ള നല്ല Social Security Mission ഡയറക്ടറുടെ വിജയം.

MORE IN KERALA
SHOW MORE
Loading...
Loading...