മദ്യപിച്ചു വാഹനം ഓടിച്ച് അപകടം, ‍ഡോക്ടർ അറസ്റ്റിൽ; യുവാവിന് പരുക്ക്

car-accident
SHARE

തിരുവനന്തപുരം പാളയത്ത് മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച കാറിടിച്ച് യുവാവിന് പരുക്ക്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഡോ വി ആർ  ജയറാമിനെതിരെ കേസെടുത്തു. പിഎസ്് സി ഓഫീസിനു മുമ്പിലുണ്ടായ മറ്റൊരു അപകടത്തിൽ മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചു കയറി. 

പാളയം സെന്റ് ജോസഫ് പള്ളിക്ക് മുൻവശം രാത്രി 10.30 യോടെയായിരുന്നു ആദ്യ  അപകടം. നന്ദൻ കോടേയ്ക്ക് പോവുകയായിരുന്ന ഉനബർ ഈറ്റ്സ് വിതരണക്കാരൻ ആദർശിന്റെ ബൈക്കിൽ എതിർദിശയിൽ നിന്നു വന്ന ഫോർഡ് എൻഡവർ കാർ തട്ടി തെറിപ്പിക്കുകയായിരുന്നു. വാഹനം വെട്ടിച്ച് മാറ്റിയ ആദർശ് കാലിനും കൈക്കും നിസാര പരുക്കുകളോടെ രക്ഷപെട്ടു. കാറോടിച്ച ഡോ വി ആർ ജയറാമിനെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. 

ആദർശിനെ തട്ടിയിട്ട ശേഷം കടന്ന ഡോക്ടർ റേയും സുഹൃത്തിനേയും പിന്നായെത്തിയ  ഉനബർ വിതരണക്കാർ  പിന്തുടർന്ന് പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഡോ ജയറാമിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. പട്ടം പി എസ് സ് എസി ഓഫീസിനു മുന്നിൽ 11.30 ഓടെയുണ്ടായ മറ്റൊരപകടത്തിൽ സ്വിഫ്റ്റ് കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറി. വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ ഇരുവ രും മദ്യലഹരിയിലായിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...