ബുള്ളറ്റ് ടാങ്കർ അപകടം; വാതകം നീക്കം ചെയ്യൽ അവസാനഘട്ടത്തില്‍

tanker
SHARE

ദേശീയപാത അറുപത്തിയാറിൽ അപകടത്തില്‍പ്പെട്ട ബുള്ളറ്റ് ടാങ്കറില്‍ നിന്ന് പാചകവാതകം മറ്റു ടാങ്കറുകളിലേയ്ക്ക് മാറ്റുന്ന ജോലികള്‍ അവസാനഘട്ടത്തില്‍. ഏകദേശം രണ്ടു മണിക്കൂറിനുള്ളില്‍ ജോലി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.  കാസർകോട് അടുക്കത്തുബയലിലാണ്  ഇന്ന് രാവിലെ ടാങ്കര്‍ ലോറി മറിഞ്ഞത്.  

ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. അടുക്കത്തുബയല്‍ സ്കൂളിന് സമീപത്തെ വളവില്‍ വച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഡ്രൈവര്‍ കാബിനില്‍ നിന്ന് വേര്‍പെട്ട ടാങ്കര്‍ പാതയോരത്തെയ്ക്ക് മറിഞ്ഞു. അപകടം നടന്നയുടന്‍ ടാങ്കറില്‍ നിന്ന് വാതകചോര്‍ന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന താല്‍ക്കാലികമായി ചോര്‍ച്ചയടച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കി.

പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചതിനൊപ്പം അപകടസ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ പൂര്‍ണമായി ഒഴിപ്പിക്കുകയും ചെയ്തു. മംഗളൂരുവിലെ റിഫൈനറിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് അപകടത്തില്‍പ്പെട്ട ടാങ്കറിലെ വാതകം മാറ്റുന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് മോട്ടോര്‍ വാഹവകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായി.

അപകടത്തെത്തുടര്‍ന്ന് ദേശിയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

MORE IN KERALA
SHOW MORE
Loading...
Loading...