വോട്ടുപിടിക്കാൻ യുഡിഎഫിന്റെ മിമിക്രി കലാജാഥ; കഥാപാത്രങ്ങളായി പിണറായിയും കുമ്മനവും

അരൂരില്‍ വോട്ടു പിടിക്കാന്‍ എല്‍.ഡി.എഫ്, എന്‍.ഡി.എ നേതാക്കളുടെ അപരന്‍മാരെ രംഗത്തിറക്കി യു.ഡി.എഫിന്‍റെ ആക്ഷേപഹാസ്യ കലാ ജാഥ. അരമണിക്കൂര്‍ നീണ്ടു നില്‍‌ക്കുന്ന ഷോയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വിവിധ മന്ത്രിമാര്‍, ബി.ജെ.പി നേതാവ് കമ്മുനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മോഹൻലാൽ വന്നു പോയ ശേഷമായിരുന്നു രാഷ്ട്രീയ നേതാക്കളുടെ രംഗപ്രവേശം. മന്ത്രിമാരായ ജി സുധാകരനും എം എം മണിക്കുംമെതിരെ ഉയർന്ന ആരോപണങ്ങളും ശബരിമല വിഷയവും സ്കിറ്റിനാധാരമായി. പിന്നാലെ കുമ്മനം രാജശേഖരൻ മുതൽ നരേന്ദ്രമോദി വരെയുള്ള BJP നേതാക്കൾ . ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ മിമിക്രി കലാകാരൻമാരാണ് അപര വേഷത്തിലെത്തിയത്.