പ്രചാരണപ്പോര് മുറുകി അരൂർ; വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍

aroor
SHARE

അരൂരില്‍ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ വിശ്രമമില്ലാതെ ഓടുകയാണ് സ്ഥാനാര്‍ഥികള്‍ . യു.‍ഡി.എഫ് ,എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ തുറന്ന വാഹനത്തില്‍ പര്യടനം തുടങ്ങി. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള വരുംദിവസങ്ങളില്‍ മണ്ഡലത്തിലെത്തു.

മണ്ഡലത്തിന് ചിര പരിചിത എന്നത് നേട്ടമാകുമെന്ന കണക്ക് കൂട്ടലിലാണ് ഒന്നാംഘട്ട പ്രചാരണം പിന്നിട്ടപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍.

എം എല്‍ എമാരായ ശാഫി പറമ്പി‍ല്‍, വി.ടി ബല്‍‍റാം അടക്കമുള്ളവര്‍ പ്രചരാണ രംഗത്ത് സജീവം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  ശനിയാഴ്ചയെത്തും

തിരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമാണെങ്കിലും ആലപുഴയിലെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയം ഗുണം അരൂരില്‌ ഗുണം

ചെയ്യുമെന്നുറപ്പിച്ച് പറയുന്നു ഇടത് സ്ഥാനാര്‍ഥിയും

ഒന്നാംഘട്ട  പ്രചാരണം കഴിഞ‍്​ഞപ്പോള്‍ എന്‍.ഡി.എ ക്യാമ്പിലും പ്രതീക്ഷക്ക് കുറവില്ല. ബി.ഡി.ജെ.എസ് വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍  അടുത്ത ആഴ്ച തുഷാര്‍ വെള്ളാപ്പള്ളിയും എന്‍.ഡി.എക്കായി പ്രചാരണത്തിനെത്തും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...