വികസനം തൊട്ടുതീണ്ടാതെ അരൂരിലെ തുരുത്തുകൾ; ഇല്ലായ്മയുടെ കാഴ്ച

anjuthuruth2
SHARE

വികസനം വിഷയമാക്കി മുന്നണികള്‍ പ്രചാരണം കൊഴിപ്പുക്കുന അരൂര്‍ മണ്ഡലത്തില്‍ വികസനം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒട്ടേറെ തുരുത്തുകളുണ്ട്. അവയിലൊന്നാണ് പാണാവള്ളി പഞ്ചായത്തിലെ അഞ്ചു തുരുത്ത്. ഒരു പാലമെന്ന അ​ഞ്ചുതുരുത്തു നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും വാഗ്ദാനങ്ങളില്‍ ഒതുങ്ങിക്കഴിയുകയാണ്.  

അഞ്ചു തുരുത്തെന്നല്ല,  ഇല്ലായ് മകളുടെ ഒറ്റത്തുരുത്തെന്ന പേരാണ് ശരിയായി ചേരുക. ആവശ്യമോ അത്യാവശ്യമോ ആകട്ടെ ഒന്ന് അക്കരെ കടക്കാന്‍ ഈ വള്ളം വേണം. ജപ്പാന്‍ കുടിവെള്ള പദ്ധതിയുണ്ട്. അതില്‍ ചില പൈപ്പുകളുടെ സ്ഥിതിയാണിത്.

കക്ക വാരിക്കിട്ടുന്ന വരുമാനത്തില്‍ ഒരു വിധം ജീവിതം തള്ളി നീക്കുന്ന മനുഷ്യര്‍, ഒരു കടയോ ആശുപത്രിയോ സര്‍ക്കാര്‍ സ്ഥാപനമോ തുരുത്തിലില്ല, ഉണ്ടായിരുന്ന ഒരേ ഒരു സര്‍ക്കാര്‌ സ്ഥാപനം ഈ അംഗണ‍‍്‍ വാടിയായിരുന്നു. അതിന്‍റെ ഇപ്പോഴത്തെ അവസ്ഥയിതാണ്.ചുരുങ്ങിയ പക്ഷം പാലമെങ്കിലും വേണം. അക്കാര്യത്തില്‍ ഇനിയും അനാസ്ഥ തുടരുമെന്നാണെങ്കില്‍ ആർക്കും വോട്ടില്ലെന്ന് തീര്‍ത്തു പറയുന്നു തുരുത്തുകാരില്‍‌ ചിലര്‍.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...