ജോളിയുടെ നിലവിളിയിൽ ഓടിയെത്തിയ അയൽക്കാരൻ; ബാവക്ക് പറയാനുള്ളത്

bava-koodathai-09
SHARE

കൂടത്തായി പൊന്നാമറ്റം കുടുംബത്തിൽ നടന്ന മൂന്ന് മരണങ്ങളിലും ആദ്യം ഓടിയെത്തിയത് അയൽവാസിയായ മുഹമ്മദ് ബാവയാണ്. പൊന്നാമറ്റം വീട്ടിലെ അംഗത്തെപ്പോലെയായിരുന്നു ബാവ. അന്നമ്മ മരിച്ചപ്പോഴും ഭർത്താവ് ടോം തോമസും പിന്നീട് മകൻ റോയി തോമസും മരിക്കുമ്പോള്‍ ജോളിയുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത് ബാവയായിരുന്നു. ഇപ്പോൾ ആ മൂന്ന് മരണങ്ങളും കൊലപാതകങ്ങളാണെന്ന് തെളിഞ്ഞപ്പോൾ യാഥാര്‍ഥ്യത്തോടെ പൊരുത്തപ്പെടാൻ ഇനിയും ബാവക്കായില്ല. 

റോയി  തോമസിന്റെ മരണസമയത്തും ബാവ തന്നെയാണ് ആദ്യം ഓടിയെത്തിയത്. ജോളിയുടെ നിലവിളി കേട്ടെത്തിയപ്പോൾ റോയി ശുചിമുറിയിൽ വാതിൽ അടച്ച നിലയിലായിരുന്നു. അടുത്തുള്ള ആശാരിയെ വിളിച്ചുകൊണ്ടു വന്നു കതകു തുറന്നു നോക്കുമ്പോൾ കാണുന്നതു റോയിയെ  നുരയും പതയും വന്നു കുഴഞ്ഞു വീണ നിലയിലാണ്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും റോയിയും മരിച്ചിരുന്നു. 

അറസ്റ്റിലായ മാത്യു ഈ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. മറ്റ് പലരും ജോളിയെ കാണാൻ ഇവിടെയെത്തുമായിരുന്നു. ഇപ്പോഴാണ് ഇതൊക്കെ ഗൗരവത്തോടെ ഓർത്തെടുക്കുന്നത്. കൊലപാതകത്തിൽ മറ്റു പലരുടെയും പങ്കാളിത്തവും തള്ളിക്കളയാനാവില്ല.

കുടുബത്തിൽ നടന്ന ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പരാതി നൽകിയ റോമോയെയും രഞ്ജിയെയും എല്ലാവരും കല്ലെറിയുകാണ് ഉണ്ടായതെന്ന് ഇവരുടെ അടുത്ത സുഹൃത്തു കൂടിയായ ബാവ പറഞ്ഞു. പല ഭാഗത്തു നിന്നും സമ്മർദം  ഉണ്ടായിട്ടും മരണകാരണം വ്യക്തമാകണമെന്ന ആഗ്രഹം മാത്രമാണ് ഇവർക്കുണ്ടായിരുന്നതെന്നും ബാവ പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...