കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു; പാലായുടെ ചരിത്രത്തിലെ രണ്ടാമത്തെ എംഎൽഎ

kappan-web
SHARE

പാലായുടെ ചരിത്രത്തിലെ രണ്ടാമത്തെ എംഎല്‍എയായി മാണി സി. കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നില്ലെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം കാപ്പന്‍ പ്രതിരിച്ചു. ഷിബു ബേബി ജോണ്‍ ഉയര്‍ത്തിയ കോഴ ആരോപണം മനപൂര്‍വം അവഹേളിക്കാനാണെന്നും മാനനഷ്ടക്കേസ് നല്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. 

അമ്പത്തിനാല് വര്‍ഷം കെ എം മാണി എന്ന പേരിനൊപ്പം ഇഴുകിച്ചേര്‍ന്ന പാലായുടെ എം എല്‍ എ സ്ഥാനം ഇനി മാണി സി കാപ്പന് സ്വന്തം.

സ്പീക്കര്‍, മുഖ്യമന്ത്രി , മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിയമസഭാ ബാങ്ക്വിറ്റ് ഹാളിലായിരുന്നു സത്യപ്രതിജ്ഞ. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് കാപ്പന്‍ വ്യക്തമാക്കി. 

കോഴ ആരോപണമുന്നയിച്ച വ്യവസായി ദിനേശ് മേനോനെതിരെ വക്കീല്‍ നോട്ടീയച്ചു.ഭാര്യ ആലീസിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് കാപ്പന്‍ സത്യപ്രതിജ്ഞയ്ക്കെത്തിയത്. പാലായ്ക്ക് പുതിയ വികസന വേഗം വാഗ്ദാനം ചെയ്താണ് എം എല്‍ എയെന്ന നിലയില്‍ മാണി സി കാപ്പന്റെ തുടക്കം.

MORE IN KERALA
SHOW MORE
Loading...
Loading...