കൊച്ചി മെട്രോയുടെ വേഗത കൂടും; എല്ലാം ട്രെയിനും ഇനി തൈക്കൂടത്തേക്ക്

kochi-metro
SHARE

കൊച്ചി മെട്രോ ട്രെയിനുകള്‍ക്ക് മഹാരാജാസ് – തൈക്കൂടം റീച്ചില്‍ ഏര്‍പ്പെടുത്തിയിരുന്ന വേഗനിയന്ത്രണം  മെട്രോ സുരക്ഷാ കമ്മിഷണര്‍ നീക്കി.  50 കിലോമീറ്ററില്‍ കുറയാത്ത വേഗത്തില്‍ ഇനി ഈ റീച്ചിലും ട്രെയിന്‍ ഒാടും. 80 കിലോമീറ്ററായിരിക്കും പരമാവധി വേഗത.  

ആലുവയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ട്രെയിനുകളും ഇനി തൈക്കൂടത്തെത്തും. വേഗനിയന്ത്രണം നിലനിന്നിരുന്നതിനാല്‍  ഒന്നിടവിട്ടുള്ള ട്രെയിനുകള്‍ മാത്രമേ ഇതുവരെ തൈക്കൂടത്തേക്ക് സര്‍വീസ് നടത്തിയിരുന്നുള്ളൂ. ഇതുവരെ 25 കിലോമീറ്റര്‍ വേഗത്തിലായിരുന്നു മഹാരാജാസില്‍ നിന്ന് തൈക്കൂടം വരെ ട്രെയിനുകള്‍ ഒാടിയിരുന്നത് . ഇനി ഒാരോ ഏഴു മിനിറ്റിലും തൈക്കൂടത്തു നിന്ന് ആലുവയ്ക്ക് ട്രെയിനുണ്ടാകും .

MORE IN KERALA
SHOW MORE
Loading...
Loading...