മാലിന്യസംസ്കരണരംഗത്ത് ഗുരുതര വീഴ്ച; തിരുവനന്തപുരം കോർപറേഷന് പിഴ14 കോടി

corp
SHARE

മാലിന്യസംസ്കരണരംഗത്ത് ഗുരുതരമായ വീഴ്ച വരുത്തിയതിന് തിരുവനന്തപുരം കോർപറേഷന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 14 കോടി രൂപ പിഴയിട്ടു. ഇത് സംബന്ധിച്ച നോട്ടിസ്കോര്‍പ്പറേഷന് കൈമാറി.  സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനത്തിന് ഇത്രവലിയ പിഴ വിധിക്കുന്നത്. 2018 നവംബര്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള കാലയളവിലേക്കാണ് പിഴ. 

വിളപ്പിൽശാല മാലിന്യസംസ്കരണപ്ലാന്റ് അടച്ചുപൂട്ടിയതോടെ വീടുകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിലും അത് സംസ്ക്കരിക്കുന്നതിലും  തിരുവനന്തപുരം കോർപറേഷൻ ഗുരുതരമായ വീഴ്ച വരുത്തുന്നതായി മലിനീകരണനിയന്ത്രണ ബോർഡിന്റെ നോട്ടീസ് പറയുന്നു. കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ ചട്ടം അനുസരിച്ചാണ് പരിസ്ഥിതി നാശത്തിന് 14 .59 ോടി രൂപ പിഴ ഈടാക്കുന്നത്.തലസ്ഥാന നഗരത്തിലെ  2.72 ലക്ഷം വീടുകളിൽപ്രതിദിനം 383 ടൺ മാലിന്യമുണ്ടാകുന്നുണ്ട്. ഇതിൽ 175 ടൺ മാത്രമേ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നുള്ളൂ. ബാക്കിയുള്ള  187 ടൺ മാലിന്യം  പൊതുസ്ഥലങ്ങളിൽ കുന്നുകൂടുകയാണ്. കിച്ചന്‍ബിന്‍ മുതല്‍ ബയോകംപോസ്റ്റ് വരെയുള്ള ഉറവിടമാലിന്യസംസ്ക്കരണം വഴി ഇരുപത് ടണ്‍മാത്രമെ സംസ്ക്കരിക്കപ്പെടുന്നുള്ളൂ. ഖരമാലിന്യങ്ങള്‍ വന്‍പ്രശ്നമായിട്ടും അവ സംസ്ക്കരിക്കാനുള്ള സ്ഥലം പോലും കോര്‍പ്പറേഷന്‍ കണ്ടെത്തിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു. ഏപ്രിലിൽ നോട്ടീസ് നൽകിയിട്ടും കോർപറേഷൻ അനങ്ങിയില്ലെന്നും പിസിബി കുറ്റപ്പെടുത്തുന്നു. മാലിന്യസംസ്ക്കരണമാണ് കോര്‍പ്പറേഷന്‍റെ പ്രാഥമിക ഉത്തരവാദിത്വം . ഇതിന് വേണ്ടത്ര പണമോ അധ്വാനമോ ചെലവഴിച്ചില്ല.  ഇപ്പോള്‍നല്‍കിയ നോട്ടീസിന് 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. 425 നഗരങ്ങളിൽ കേന്ദ്രസർക്കാർ നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവെയിൽ  365–ാം സ്ഥാനം മാത്രമാണ് തിരുവനന്തപുരത്തിനു ലഭിച്ചത്.  

MORE IN KERALA
SHOW MORE
Loading...
Loading...