തലയെടുപ്പോടെ ‘നടക്കാവ് ഗേൾസ്’; മികവിൽ രാജ്യത്ത് രണ്ടാം സ്ഥാനം

nadakkavu-web
SHARE

ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയം എന്ന പദവി കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്. ഇ.ഡബ്ല്യു ഇന്ത്യ സ്കൂള്‍ റാങ്ക് പട്ടികയിലാണ് നടക്കാവ് സ്കൂള്‍ ഇടംപിടിച്ചത്. 

2013ലാണ് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നവീകരിച്ചത്. കെട്ടിലും മട്ടിലും മാത്രമല്ല പഠനനിലവാരത്തിലും സ്കൂള്‍ ഏറെ മുന്നിലെത്തി. ഇന്നിപ്പോള്‍ രാജ്യത്തെ രണ്ടാമത്തെ മികച്ച സ്കൂളെന്ന് ബഹുമതിയും സ്വന്തം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂള്‍ സര്‍വേ ആണ് ഇ.ഡബ്ല്യു ഇന്ത്യ സ്കൂള്‍ റാങ്കിങ്. അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, കായിക വിദ്യാഭ്യാസം, നേതൃ പാടവം എന്നിവയില്‍ സ്കൂള്‍ മുന്നിട്ട് നില്‍ക്കുന്നു. പുതുതായി തുടങ്ങിയ ലാബുകളുടെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. 

എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ ഇടപെടല്‍ മൂലം ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് നവീകരണത്തിനുള്ള പണം നല്‍കിയത്. പ്രിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു നവീകരണം. പദ്ധതി വിജയം കണ്ട സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മറ്റു സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിപ്പറ്റിയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ കുറഞ്ഞത് ആയിരം സ്കൂളുകളെങ്കിലും സമാന രീതിയില്‍ വികസിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. 

MORE IN KERALA
SHOW MORE
Loading...
Loading...