മെഹ്റൂഫ് രാജിന് ആദരം; സംഗീതചികിത്സാരംഗത്ത് പ്രചോദനമായ ഡോക്ടർ

mehroof-web
SHARE

സംഗീതം ആസ്വദിക്കാന്‍ മാത്രമുള്ളതല്ല ചികില്‍സയ്ക്കും കൂടിയുള്ളതാണെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച ഡോക്ടര്‍ മെഹ്റൂഫ് രാജിന് കോഴിക്കോടിന്‍റെ ആദരം. സംഗീത ചികില്‍സാ മേഖലയില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ ഇത് പ്രചോദനമാകുമെന്ന കണക്കൂകൂട്ടലിലാണ്  പ്രശസ്ത സംഗീതഞ്ജന്‍ ശരത്ചന്ദ്രമറാഠെയുടെ ശിഷ്യന്‍ കൂടിയായ മെഹ്റൂഫ് രാജ്. 

പതിറ്റാണ്ടുകളായി സംഗീത ചികില്‍സയുമായി ഡോ. മഹ്റൂഫ് രാജ് ഇവിടെയുണ്ട്. രോഗികളില്‍ വിഷാദം, ഉത്കണ്ഠ, അരക്ഷിത ബോധം തുടങ്ങിയ നിഷേധ ഭാവങ്ങളാകും കൂടുതല്‍. അതായത് നെഗറ്റീവ് എനര്‍ജി കൂടുതല്‍ ഉണ്ടാകുമെന്നര്‍ഥം. ഇത്തരക്കാര്‍ സംഗീതം കേള്‍ക്കുമ്പോള്‍ സമാധാനം അനുഭവപ്പെടുകയും അതുവഴി പോസിറ്റീവായ ന്യൂറോ ട്രാന്‍സ്മിറ്റേഴ്സിനെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുമെന്നാണ് ഡോക്ടറുടെ പക്ഷം. 

സ്പന്ദമാപിനിയുടെ സംഗീതം എന്നു പേരിട്ട ചടങ്ങ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഗീത ചികില്‍സകൊണ്ട് മാത്രം രോഗം മാറ്റുക എന്നതല്ല, മറിച്ച് ആധുനിക ചികില്‍സക്കൊപ്പം സംഗീത ചികില്‍സ കൂടി ലഭിക്കുന്നത് രോഗശമനത്തിന് ആക്കം കൂട്ടുമെന്നാണ് ഡോക്ടറുടെ കണ്ടെത്തല്

MORE IN KERALA
SHOW MORE
Loading...
Loading...