കേരളത്തിലാദ്യമായി അണ്ണാ ഡിഎംകെ അംഗം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേയ്ക്ക്

peemedupresident-02
SHARE

കേരളത്തിലാദ്യമായി അണ്ണാ ഡിഎംകെ അംഗം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേയ്ക്ക്. പീരുമേട് ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് യു ഡി എഫ് പിന്തുണയോടെ അണ്ണാ ഡി എം കെ അംഗത്തെ  പ്രസിഡന്റായി തിരഞ്ഞെടുത്തത്.  ഇതോടെ പഞ്ചായത്ത്  ഭരണം യുഡിഎഫ്  പിടിച്ചെടുത്തു.

നാല് വർഷത്തിനുള്ളിൽ മൂന്ന് പ്രസിഡന്റുമാരും രണ്ട് താൽക്കാലിക ചുമത ലഭിച്ച പ്രസിഡന്റുമാരും ഉൾപ്പെടെ അഞ്ച് പേരാണ് പീരുമേട് പഞ്ചായത്തിൽ പ്രസിഡന്റുമാരായി എത്തിയത്. യു ഡി എഫ് അധികാരത്തിലെത്തിയ പഞ്ചായത്തിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെ യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. തുടർന്ന് ഏറെ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായ പഞ്ചായത്തിൽ യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു. പ്രസിഡന്റായിരുന്ന സി പി എമ്മിലെ രജനി വിനോദിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എസ് സി വനിതയ്ക്ക് പ്രസിഡന്റ് പദവി സംവരണം ചെയ്ത പഞ്ചായത്തിൽ യുഡിഎഫിന് അംഗങ്ങൾ ഇല്ലാത്തതിനാൽ എ ഐ ഡി എം കെ അംഗത്തെ സ്ഥാനാർത്ഥിയാക്കി യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. എൽ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി രജനി വിനോദിനെ ഏഴിനെതിരെ എട്ട് വോട്ടുകൾക്കാണ് പ്രവീണ എസ് പരാജയപ്പെടുത്തിയത്.

നിലവിൽ യു ഡി എഫ് - 8, എൽ ഡി എഫ് - 7 എന്നിങ്ങനെയാണ് കക്ഷി നില. ശേഷിക്കുന്ന പതിനൊന്ന് മാസം എഐഡിഎംകെ അംഗം പ്രവീണ എസ് അധികാരത്തിൽ തുടരും. എഐഡിഎംകെ അംഗങ്ങൾ പഞ്ചായത്തംഗങ്ങളായിട്ടുണ്ടെങ്കിലും സംസ്ഥാനത്താദ്യമായാണ് പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...