കഴിച്ച് ബില്ല് കൊടുത്തിറങ്ങിയപ്പോൾ പൊലീസുകാർക്ക് എസ്ഐ വക ചീത്തവിളി; വിവാദം; അന്വേഷണം

police3
SHARE

ഹോട്ടലിൽ നിന്നു പണം കൊടുത്തു ഭക്ഷണം കഴിച്ച പൊലീസുകാരെ പൊതുജനമധ്യത്തിൽ എസ്ഐ അപമാനിച്ചതായി പരാതി. സംഭവം വിവാദമായപ്പോൾ ഒതുക്കിത്തീർക്കാൻ ശ്രമവും. കഴിഞ്ഞ ദിവസം  രാത്രി 10 മണിയോടെ പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്കു സമീപമുള്ള ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 10പൊലീസുകാർക്കാണ് ഇൗ അനുഭവം.  കോട്ടയത്തു നിന്ന് ഓണാഘോഷ ഡ്യൂട്ടിക്കെത്തിയ കെഎപി ബറ്റാലിയനിൽപെട്ടവരായിരുന്നു ഇ​വർ.

ഓണത്തിന് നാട്ടിൽ പോകാൻ പോലും കഴിയാതെ കാര്യമായ വിശ്രമം ഇല്ലാതെ ജോലി നോക്കുകയാണ് ക്യാംപുകളിൽ നിന്നുള്ള പൊലീസുകാർ. രാത്രി ഒൻപതു മണിയോടെ ഡ്യൂട്ടി അവസാനിക്കുമെന്നാണു പറയുന്നതെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. രാത്രി പത്തോടെ ആൾത്തിരക്കു കുറഞ്ഞതിനാൽ ഇവർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. അതിനു ശേഷം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഭക്ഷണത്തിന്റെ പണവും കൊടുത്ത് പുറത്തേക്കിറങ്ങുേമ്പാഴാണ് ഇൗ ഭാഗത്തെ ചുമതലയുണ്ടായിരുന്ന പൊലീസ് സ്റ്റേഷനിലെ ഒരു എസ്ഐ സ്ഥലത്തെത്തിയത്. 

തുടർന്നു പൊലീസുകാർക്ക് കണ്ണുപൊട്ടുന്ന ശകാരമായിരുന്നു. നീയൊക്കെ ഹോട്ടലുകാരെ ‘കുറ്റിവച്ച്’ ഭക്ഷണം കഴിക്കുന്നുവോയെന്ന ചോദ്യമാണുണ്ടായത്. പണം കൊടുത്ത് തന്നെയാണു ഭക്ഷണം കഴിച്ചതെന്നു പറഞ്ഞ പൊലീസുകാർ, തെളിവിനായി േഹാട്ടൽ ബില്ലും കാണിച്ച് അത് പരിശോധിച്ച് തൃപ്തിയടഞ്ഞാണ് എസ്ഐ പോയത്.  പൊലീസുകാരുടെ പരാതിയിൽ അസി. കമ്മിഷണർ നിജസ്‌ഥിതി മനസിലാക്കാൻ സിഐയെ ചുമതലപ്പെടുത്തി. പൊലീസുകാർ സ്റ്റേഷനിലെത്തി തങ്ങളുടെ പരാതി മേലുദ്യോഗസ്ഥരോട് വിശദീകരിച്ചു. എന്നാൽ എസ്ഐയാണ് എതിർസ്ഥാനത്തുള്ളതെന്നതിനാൽ വിഷയം ഒതുക്കിത്തീർക്കാനാണു ശ്രമം. 

MORE IN KERALA
SHOW MORE
Loading...
Loading...