ആറൻമുള ഉതൃട്ടാതി വള്ളംകളി ഇന്ന്; ആവേശത്തിമിര്‍പ്പിൽ പമ്പാ തീരം

Aranmula15
SHARE

പള്ളിയോടപൂരത്തിനൊരുങ്ങി പമ്പാനദിയും, കരക്കാരും. ആറന്‍മുള ഉതൃട്ടാതി ജലമേള ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.  എ, ബി ബാച്ചുകളിലായി 52 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. വിപുലമായ സൗകര്യങ്ങളാണ് ആറന്‍മുള സത്രക്കടവില്‍ ഒരുക്കിയിരിക്കുന്നത്.

അവസാനവട്ടതയാറെടുപ്പും പൂര്‍ത്തിയാക്കിയവര്‍ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. പമ്പയുടെ ഇരുകരകളിലുമിന്ന്  സ്വന്തംപള്ളിയോടം കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ ഉദ്യോഗം നിറയും.

പാമ്പര്യ രീതിയായ കറക്കിതുഴച്ചിലായിരിക്കും വിജയിയെ നിശ്ചയിക്കുന്നതില്‍ പ്രധാന മാനദണ്ഡം. വഞ്ചിപ്പാട്ട്, ചമയം, വേഷവിധാനം, അച്ചടക്കം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളും വിധികര്‍ത്താക്കള്‍ വിലയിരുത്തും. ‌

MORE IN KERALA
SHOW MORE
Loading...
Loading...