രണ്ട് കിലോ ചിക്കനൊപ്പം ബിരിയാണി അരിയും പച്ചക്കറിയും സൗജന്യം; ഓണം ഓഫർ

chicken-rice
SHARE

ഓണത്തിന് കോഴിയിറച്ചിക്കും ഓഫർ. വയനാട് തരുവണയിൽ ഒരു കടയിൽ നിന്നും രണ്ട് കിലോ ചിക്കൻ വാങ്ങിയാൽ ബിരിയാണി അരിയും പച്ചക്കറിയും സൗജന്യമായി ലഭിക്കും. ഉപഭോക്താക്കൾ ഇടിച്ചു കയറിയതിനാൽ ഇന്നലെ മൂന്ന് മണിയോടെ കടയടക്കേണ്ടി വന്നു. 

ഉത്സവകാലത്തു ഇലക്ട്രോണിക് സാധനങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങുമ്പോൾ ഓഫറുകൾ ലഭിക്കുന്നത് സാധാരണമാണ്. 

പക്ഷെ വയനാട് തരുവണയിൽ കോഴിയിറച്ചി വാങ്ങാൻ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഒരു വ്യാപാരി.

ഒരു കിലോ കോഴിക്ക് 130 രൂപ. രണ്ട് കിലോ വാങ്ങിയാൽ ഒന്നരക്കിലോ  ബിരിയാണി അരി ഫ്രീ. ഇന്നലെ രണ്ടായിരത്തി എണ്ണൂറു കിലോ ഇറച്ചി വിറ്റുപോയി. ഇറച്ചിയോടൊപ്പം പച്ചക്കറിയും  സൗജന്യമായി നൽകുന്നു.  രണ്ട് കിലോ വാങ്ങിയാൽ എട്ട് ഇനങ്ങളടങ്ങിയ രണ്ട് കിലോ പച്ചക്കറിയാണ് ഓഫർ. ഓണം മുഹറം എന്നിവ പ്രമാണിച്ച് ലാഭം നോക്കുന്നില്ലെന്ന് കടക്കാരൻ പറയുന്നു. 

മത്സരത്തിന്റെ ഭാഗം കൂടിയാണ് ഈ കച്ചവടം. ഇതിനെതിരെ സമീപത്തുള്ള ചില വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഓഫർ കോഴിയിറച്ചികച്ചവടം തുടരാനാണ് ഉടമയുടെ തീരുമാനം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...