തിരുവോണമാഘോഷിച്ച് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം; ഒത്തുചേർത്ത് ഭക്തജനങ്ങൾ

thrikkakkara
SHARE

ഐതിഹ്യപ്പെരുമയുടെ നിറവില്‍ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ തിരുവോണാഘോഷം. കേരളത്തില്‍ വാമന പ്രതിഷ്ഠയുള്ള ഏകക്ഷേത്രമായ തൃക്കാക്കരയില്‍ വേറിട്ട ചടങ്ങുകളോടെയാണ് തിരുവോണദിവസത്തെ ഉല്‍സവം ആഘോഷിക്കുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാനും പ്രശസ്തമായ തൃക്കാക്കര തിരുവോണ സദ്യ ഉണ്ണാനും ആയിരങ്ങളാണ് എത്തിയത്. 

മലയാളിയുടെ ഓണസങ്കല്‍പ്പത്തിന്‍റെ ആത്മാവ് കുടികൊള്ളുന്നത് തൃക്കാക്കരയിലാണെന്നാണ് വിശ്വാസം. തിരുവോണം ഉല്‍സവമായി കൊണ്ടാടുന്ന തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ തിരുവോണ ദിനത്തിലെ ചടങ്ങുകള്‍ക്കും ഏറെ സവിശേഷതകളുണ്ട്. പ്രജകളെ കാണാന്‍ മലയാള നാട്ടിലേക്കെത്തുന്ന മഹാബലിയെ വരവേല്‍ക്കുന്ന ചടങ്ങാണ് ഇതില്‍ പ്രധാനം. വാമനമൂര്‍ത്തി, തട്ടകക്കാര്‍ക്കൊപ്പം   ക്ഷേത്രത്തോട് ചേര്‍ന്നുള്ള മഹാബലി ആസ്ഥാനത്തെത്തിയാണ് മാവേലിയെ വരവേല്‍ക്കുന്നത്. തുടര്‍ന്ന് ശിവക്ഷേത്രത്തെ വലം വച്ച് വരവേല്‍പ് ഘോഷയാത്ര വാമനമൂര്‍ത്തി ക്ഷേത്രത്തിലവസാനിക്കുന്നു.

ഒമ്പത് ആനകള്‍ അണി നിരന്ന ശ്രീബലിയും ഓണാഘോഷങ്ങളുടെ പൊലിമ കൂട്ടി. തിരുവോണ ഉല്‍സവത്തിനെത്തിയവര്‍ക്കെല്ലാം വിഭവസമൃദ്ധമായ തൃക്കാക്കര ഓണസദ്യയും ഒരുക്കിയിരുന്നു. ഇരുപതിനായിരത്തിലധികം പേരാണ് ഇക്കുറി തൃക്കാക്കര ക്ഷേത്രത്തില്‍ ഓണസദ്യ ഉണ്ടത്.

MORE IN KERALA
SHOW MORE
Loading...
Loading...