ഇരുട്ടിലായ ഉത്രാടം; തെരുവുവിളക്കുകൾ തെളിയാത്ത പാളയം മാർക്കറ്റ്

street-light
SHARE

ഉത്രാടദിനത്തില്‍ കോഴിക്കോട് നഗരത്തിലെത്തിയവര്‍ ഇരുട്ടിലാണ് സാധനങ്ങള്‍ വാങ്ങി മടങ്ങിയത്. തിരുവോണത്തിന് മുന്‍പ് തെരുവ് വിളക്കുകള്‍ തെളിക്കുമെന്ന് മേയര്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കാത്തതില്‍ യുഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തി. 

പാളയം മാര്‍ക്കറ്റ്. ദിവസവും ആയിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന സ്ഥലം. തെരുവ് വിളക്കുകളെല്ലാം അണഞ്ഞ് കിടക്കുന്നു. കച്ചവടക്കാര്‍ വാടകയ്ക്കെടുത്ത ലൈറ്റുകളാണ് എല്ലാവരുടെയും ആശ്രയം.

നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം ഇരുട്ടിലായിരുന്നു. കോര്‍പറേഷന്റെ അനാസ്ഥയ്ക്കെതിരെ പന്തം കൊളുത്തിയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. നഗരത്തിലെ തെരുവ് വിളക്കുകളില്‍ ഭൂരിഭാഗവും മാസങ്ങളായി പ്രകാശിക്കാറില്ല.

MORE IN KERALA
SHOW MORE
Loading...
Loading...