പ്രാദേശിക ഉല്‍പന്നങ്ങളുടെ വിൽപ്പനയുമായി കുടുംബശ്രീ യൂണിറ്റുകൾ; ലാഭപ്രതീക്ഷ

kudumbasree-onam
SHARE

ഓണക്കാലത്ത് പ്രാദേശിക ഉല്‍പനങ്ങളുടെ വില്‍പനയുമായി കുടുംമ്പശ്രീ യൂണിറ്റുകള്‍.  ഓണചന്തകളിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ജൈവ പച്ചക്കറികളടക്കമുള്ള ഉല്‍പനങ്ങള്‍ വിറ്റഴിക്കുന്നത്.  13 കോടി രൂപ ലാഭം പ്രതീക്ഷിച്ചാണ് വില്‍പന.

പ്രാദശിക ഉല്‍പനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജൈവ പച്ചക്കറി, സോപ്പ്, ജാം, കരകൗശല വസ്തുക്കള്‍ തുടങ്ങി നാടന്‍ രീതിയില്‍ ഉല്‍പാദിപ്പിക്കുന്നവസ്തുകള്‍ കുടുംബശ്രീ ,,, ഓണചന്തകളിലെത്തിച്ചിരിക്കുന്നത്. ഇവയില്‍ പച്ചകറികളേറെയും കര്‍ഷകസംഘങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ്. മറ്റുള്ളവ കുടുംബശ്രീയുടെ തന്നെ സംരഭക യൂണിറ്റുകളില്‍ ഉല്‍പാദിപ്പിച്ചവയാണ്. 

പത്തിലധികം കുടുംബശ്രീ ബ്രാന്‍ഡന്റ് അരികളും ഓണത്തിന് ചന്തകളില്‍ ലഭ്യമാണ്. നാടന്‍ പച്ചക്കറികള്‍ വിപണിവിലയ്ക്ക് തന്നെയാണ് വില്‍ക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഓരോ ചന്തയും ഒരുക്കിയിരിക്കുന്നത്.  ഉല്‍പനങ്ങള്‍ ഓണചന്തകളിലൂടെ വിറ്റഴിക്കുന്നതിലൂടെ കൂടുതല്‍ വിപണി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ. ഒപ്പം 13 കോടിയെങ്കിലും ലാഭവും പ്രതീക്ഷിക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...