ഓണക്കാല ഓർമകളുടെ 'ഓർമപ്പൂക്കാലം'; ആൽബവുമായി കൊച്ചി സിറ്റി പൊലീസ്

police-onam
SHARE

മലയാളികള്‍ക്ക് പാട്ടിലൂടെ ഓണാശംസകളുമായി കൊച്ചി സിറ്റി പൊലീസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഓര്‍മപ്പൂക്കാലം എന്ന വീഡിയോ ആല്‍ബത്തിന് പിന്നില്‍.

കാലം മായ്ക്കാത്ത ഓണക്കാല ഓര്‍മകളുമായാണ് കൊച്ചി സിറ്റി പൊലീസിന്റെ വീഡിയോ ആല്‍ബം തയാറാക്കിയിരിക്കുന്നത്. നാല് സുഹൃത്തുക്കളുടെ കുട്ടിക്കാല ഓര്‍മകളുടെ വീണ്ടെടുപ്പിന്‍റെ കഥ.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ മനോജ് കാക്കൂര്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ഇതേ സ്റ്റേഷനിലെ സി.ഐ എസ്.വിജയശങ്കര്‍. സംവിധായകനും അഭിനേതാക്കളും പൊലീസുകാര്‍ തന്നെ.സമൂഹമാധ്യമങ്ങളിലടക്കം മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ ആവേശത്തിലാണ് പൊലീസുകാര്‍.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...