നിലക്കലിലെ ആദിവാസി കുടുംബങ്ങൾക്കുള്ള ഓണവിഭവങ്ങളുമായി തിരുവിതാംകൂർ ദേവസ്വം

onam-gift
SHARE

ഓണാഘോഷത്തിനുള്ള വിഭവങ്ങളുമായി ആദിവാസി കുടികളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലയ്ക്കലിലെ ആദിവാസികൾക്ക് വിഭവങ്ങൾക്കൊപ്പം ഓണക്കോടിയും നൽകിയാണ് ദേവസ്വം പ്രസിഡൻറ് എ. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്.

പതിവു തെറ്റിക്കാതെ 

നിലക്കലിലെ ആദിവാസി കുടുംബങ്ങൾക്കുള്ള ഓണവിഭവങ്ങളുമായി ഇക്കുറിയും തിരുവിതാംകൂർ ദേവസ്വം പ്രതിനിധികൾ എത്തി.  നിലക്കൽ മഹാദേവ ക്ഷേത്രത്തിനു മുന്നിലെ മണ്ഡപത്തിൽ നടന്ന ഓണക്കിറ്റ് വിതരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ നിർവഹിച്ചു. അരിയും നിത്യോപയോഗ സാധനങ്ങളും നിറച്ച കിറ്റാണ് വിതരണം ചെയ്തത്. ഓണക്കോടിയും  നൽകി.

ഓണ വിഭവങ്ങൾക്ക് മുടക്കമില്ലാത്തതിനാൽ ആദിവാസികൾക്കും സംതൃപ്തി. ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എൻ.വിജയകുമാർ, നിലയ്ക്കൽ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ദിലീപ് കുമാർ തുടങ്ങിയവരും എത്തിയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...