പാലായിൽ സ്ഥാനാർഥികളുടെ ഉത്രാടപ്പാച്ചിൽ; തിരഞ്ഞെടുപ്പിന്റെ ഓണച്ചൂട്

pala-campaign
SHARE

മലയാളികൾ ആകെ ഉത്രാടപ്പാച്ചിൽ  അമരുമ്പോൾ പാലായിലെ സ്ഥാനാർത്ഥികളും കൂടുതൽ വോട്ടർമാരിലേക്ക് എത്തിപ്പെടാനുള്ള തത്രപ്പാടിലായിരുന്നു.  അവധി ദിനമായതിനാൽ കൂടുതൽ ആളുകളെ കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ സ്ഥാനാർത്ഥികൾ പാലായാകെ നിറഞ്ഞുനിന്നു.

ഓണം നാളെയെങ്കിലും തിരഞ്ഞെടുപ്പിന്റെ ഓണച്ചൂട് പാലായിൽ ഉച്ചസ്ഥായിയിൽ എത്തി. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പാലാ നഗരത്തിൽ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. വിവിധ ക്ലബുകളും സന്നദ്ധ സംഘടനകളും സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങുകളിൽ സ്ഥാനാർഥി പങ്കെടുത്തു. 

പാലാ നഗരത്തിലെ ഇന്റർനാഷണൽ ജിംനേഷ്യത്തിൽനിന്നാണ് എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ പ്രചാരണം തുടങ്ങിയത്. വിവിധ ക്ലബ്ബുകളുടെ ഓണാഘോഷ ചടങ്ങുകളിലും എൻസിപി നേതൃയോഗത്തിലും അദ്ദേഹം പങ്കെടുത്തു. 

എൻഡിഎ സ്ഥാനാർഥി എൻ.ഹരി അതിരാവിലെ തന്നെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആളുകളെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥന നടത്തി. പാലാ നിയോജകമണ്ഡലത്തിലെ വിവിധ ഓണാഘോഷ ചടങ്ങുകളിലും സ്ഥാനാർഥി പങ്കെടുത്തു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...