ഓണദിവസങ്ങളിലെ ഡ്യൂട്ടി; പൊലീസിന്‍റെ അവധി നിയന്ത്രണം നീക്കി

police
SHARE

കൊച്ചി സിറ്റി പൊലീസിന് ഒാണദിവസമേര്‍പ്പെടുത്തിയ അവധി നിയന്ത്രണം നീക്കി . ജോലി സമയം പുനക്രമീകരിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍  നിര്‍ദേശം നല്‍കി . ഇതനുസരിച്ച് അവധി നല്‍ിയ ഉദ്യോഗസ്ഥരില്‍ പകുതിപ്പേര്‍ക്ക് ഒാണദിവസവും ശേഷിക്കുന്നവര്‍ക്ക്  അവിട്ടം നാളിലും അവധി ലഭിക്കും . ക്രമസമാധാന ചുമതലകളെ ബാധിക്കാത്ത രീതിയിലായിരിക്കും പുതിയ ക്രമീകരണം .  ഒാണദിവസങ്ങളിലെ നിര്‍ബന്ധിത ഡ്യൂട്ടിക്കെതിരെ പൊലീസുകാര്‍ രംഗത്തെത്തിയ വിവരം മനോരമ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത് .  ദക്ഷിണേന്ത്യയിലെ ഭീകരാക്രമണം മുന്നറിയിപ്പും  കൊച്ചിയിലെ ട്രാഫിക് കുരുക്കും കണക്കിലെടുത്താണ്  മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒാണനാളുകളില്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കിയത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...