ഒാണദിവസങ്ങളില്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കി; പൊലീസുകാര്‍ക്കിടയില്‍ പ്രതിഷേധം

police-man
SHARE

ഒാണദിവസങ്ങളില്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കിയില്‍ കൊച്ചിയിലെ പൊലീസുകാര്‍ക്കിടയില്‍ പ്രതിഷേധം . ഒാണദിവസങ്ങളിലെ ക്രമസമാധാന പാലനത്തിനായി  കമ്മിഷണറേറ്റിന് കീഴില്‍ വരുന്നമുഴുവന്‍ പൊലീസിനെയും വിന്യസിക്കണമെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശം. 

പൊലീസുകാര്‍ക്കാര്‍ക്കും  അവധിയില്ലെന്നാണ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് നിര്‍ദേശം മുന്‍നിര്‍ത്തി  സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ്. തീര്‍ത്തും ഒഴിച്ചുകൂടാത്ത സാഹചര്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ അവധിയുള്ളൂ. അത് തന്നെ മുന്‍ൂകട്ടി അനുമതി വാങ്ങിയവര്‍ക്ക് മാത്രം .  ഒരോ സ്റ്റേഷനിലെയും പരമാവധി ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിറക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഒാഫിസര്‍മാര്‍ക്ക് നിര്‍ദശം നല്‍കിയിട്ടുണ്ട് .  ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ഈ തീരുമാനമെന്നാണ് കമ്മിഷണറുടെ ഉത്തരവിലുള്ളത്. മുന്‍വര്‍ഷങ്ങളില്‍  ഡ്യൂട്ടിയില്‍ ക്രമീകരണങ്ങള്‍ വരുത്തി പരമാവധി ഉദ്യോഗസ്ഥര്‍ക്ക് ഒാണമാഘോഷിക്കാ‍ന്‍ അവസരം ലഭിച്ചിരുന്നു .  മാത്രമല്ല അവധിക്ക് ഈ രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുമില്ല . എന്നാല്‍ ഈ വര്‍ഷം കര്‍ശനമായ ഉത്തരവ് വന്നതോടെ ആര്‍ക്കും ഒാണാഘോഷത്തിനായി വീട്ടില്‍ പോകാനാകാത്ത സ്ഥിതിയാണ് . ഇതാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നത് . ദക്ഷിണേന്ത്യയിലെ ഭീകരാക്രമണ മുന്നറിയിപ്പും കൊച്ചിയിലെ  ഗതാഗതകരുക്കുമാണ് അവധിക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ പൊലീസ് ഉന്നതരെ പ്രരിപ്പിച്ചത് 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...