അര്‍ബുദത്തെ ‌അതിജീവിച്ചര്‍ ഓണാഘോഷത്തിനായി വീണ്ടും ഒത്തുചേര്‍ന്നു

cancer
SHARE

അര്‍ബുദം രോഗം അതിജീവിച്ചര്‍ ഓണാഘോഷത്തിനായി വീണ്ടും ഒത്തുചേര്‍ന്നു. തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അര്‍ബുദം രോഗം ചികില്‍സിച്ചു ഭേദമായവരാണ് ഓണാഘോഷത്തിനായി സംഗമിച്ചത്.

അര്‍ബുദത്തെ തോല്‍പിച്ച് ജീവിതത്തിലേക്കു മടങ്ങി എത്തിയവര്‍ക്കു വേണ്ടി ഓണപ്പാട്ട് പാടി രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനം നിര്‍വഹിച്ചു. അര്‍ബുദ രോഗികളില്‍ നിര്‍ധനരായവരെ തിരഞ്ഞെടുത്ത് ഓണം ആഘോഷിക്കാന്‍ പതിനായിരം രൂപ വീതം ആശുപത്രി അധികൃതര്‍ കൈമാറി. അമേരിക്കന്‍ മലയാളി സംഘടനയുടെ സഹകരണത്തോടെയായിരുന്നു സഹായ പദ്ധതി.

നടന്‍ വി.കെ.ശ്രീരാമന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...