ശരീരത്തിന്റെ ചലനശേഷി നഷ്ടമായി; ഷെറഫിനെ കണ്ട് ഉമ്മൻചാണ്ടി; പ്രതീക്ഷ

oomen-chandy-kollam
SHARE

അപകടത്തിൽ പരുക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട വടക്കുംതല സ്വദേശിയായ പഞ്ചായത്ത് ജീവനക്കാരൻ ഷെറഫിനെ കാണാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഷെറഫിന്റെ ദുരവസ്ഥ അറിയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇത്തരം 5 കേസുകൾക്ക് ആശ്രിത നിയമനം നൽകിയിരുന്നുവെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

ചികിത്സ സംബന്ധിച്ച രേഖകളും മറ്റും മുഖ്യമന്ത്രിക്ക് നൽകാനായി തന്നെ ഏൽപിക്കാൻ മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്തിനെ ചുമതലപ്പെടുത്തി. ഇൻവാലിഡ് പെൻഷന്റെ തുച്ഛമായ തുക കൊണ്ട് ചികിത്സയും ജീവിതവും മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയിൽ ഭാര്യയ്ക്ക് ആശ്രിത നിയമനം ആവശ്യപ്പെട്ടു ഷെറഫ് മന്ത്രിമാരെ നേരിൽകാണുകയും മുഖ്യമന്ത്രിക്ക് അപേക്ഷ നൽകുകയും ചെയ്തിരുന്നു.

എന്നാൽ അനുകൂല നടപടി ഉണ്ടാകാത്തതിനെപ്പറ്റി മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കെപിസിസി സെക്രട്ടറി ഷാനവാസ്ഖാൻ, എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, സുധീർ ജേക്കബ്, ഇ.യൂസഫ് കുഞ്ഞ്, കെ.സുധാകരൻ, പൊന്മന നിശാന്ത് എന്നിവർ ഉമ്മൻചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...