കപ്പൽ ടിക്കറ്റ് കിട്ടാനില്ല; അവധിക്ക് നാട്ടില്‍ പോകാനാകാതെ വിദ്യാർത്ഥികൾ

students
SHARE

ആവശ്യത്തിന് കപ്പല്‍ സര്‍വീസുകളില്ലാത്തതിനെ തുടര്‍ന്ന് ഓണാവധിക്ക് നാട്ടില്‍ പോകാനാകാതെ ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കായി അധികൃതര്‍ അഞ്ഞൂറില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

ഈ ഓണക്കാലത്ത് എങ്ങനെ ദ്വീപിലെത്തുമെന്ന ആശങ്കയിലാണ് ലക്ഷദ്വീപില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികള്‍. അവധി ലഭിച്ച് നാട്ടില്‍ പോകാന്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് സ്കാനിങ് സെന്‍ററിലെത്തിയെങ്കിലും കപ്പലില്‍ ടിക്കറ്റ് കിട്ടാനില്ല. ഇത്രയും വിദ്യാര്‍ഥികള്‍ക്കായി നാലു ചെറു കപ്പലുകള്‍ മാത്രമാണ് അധികൃതര്‍ അനുവദിച്ചത്. അഞ്ഞൂറില്‍ താഴെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ കപ്പലുകളില്‍ നാട്ടിലെത്താനാകൂ. ഇതോടെ സ്കാനിംഗ് സെന്റര്‍ ഉപരോധിച്ചു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. പെണ്‍കുട്ടികളടക്കം നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. 

മാസങ്ങള്‍ കൂടുമ്പോളാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവധിക്ക് നാട്ടിലേക്ക് പോകുന്നത്. എന്നാല്‍ അധികൃതരുടെ അനാസ്ഥയും ആ യാത്രകള്‍ കൂടി അവതാളത്തിലാക്കുകയാണ്. ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുളള  ആവശ്യമാണ് കൂടുതല്‍ കപ്പല്‍ സര്‍വീസുകള്‍ ആരംഭിക്കുക എന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...