കേരളത്തിലുമുണ്ടൊരു കുഞ്ഞു ജിംനാസ്റ്റിക് താരം; പരിശീലന സൗകര്യമില്ലാതെ ഫിലൻ

filan-web
SHARE

തന്റെ ജിംനാസ്റ്റിക് പ്രകടനങ്ങൾകൊണ്ട് നാട്ടിലും സ്കൂളിലും താരമായിരിക്കുകയാണ് തൊടുപുഴ സ്വദേശിയായ അഞ്ചുവയസുകാരി ഫിലന്‍.  നാട്ടില്‍ വിദഗ്ധ പരിശീനത്തിന് സൗകര്യമില്ലാത്തതാണ് ഫിലന്‍റെ സങ്കടം.

 തൊടുപുഴ  വെള്ളരിങ്ങാട്ട്   വീട്ടിൽ  പ്രസാദ് ജോസഫിന്റെയും ബെറ്റ്സി പ്രസാദിന്റെയും മുന്ന് മക്കളിൽ രണ്ടാമത്തെ കുട്ടിയായ ഫിലൻ എലിസബത്ത്. ഫിലൻ ജനിച്ചതും അഞ്ചുവയസ്സുവരെ വളർന്നതും കാനഡയിലാണ്. 12 വർഷങ്ങൾക്ക് മുൻപ് കാനഡയിലേക്ക് കുടിയേറിയതാണ് പ്രസാദിന്റെ കുടുംബം. രണ്ടര വയസ്സുള്ളപ്പോൾ ടിവിയിൽ കണ്ട പരിപാടിയിലെ ജിംനാസ്റ്റിക് താരം കാണിച്ചതെല്ലാം കു‍ഞ്ഞ് ഫിലൻ അനുകരിച്ചു. ആദ്യമൊന്നും ഈ അനുകരണം  കാര്യമാക്കിയില്ലെങ്കിലും പിന്നീട് ദിവസവും അഭ്യാസം തുടർന്നപ്പോൾ മാതാപിതാക്കൾ ഫിലനെ ഒരു ജിംനാസ്റ്റിക് അക്കാദമിയിൽ ചേർത്തു. ഏതാനം മാസങ്ങൾകൊണ്ട് തന്നെ ഫിലൻ ജിംനാസ്റ്റിക് ബാലപാഠങ്ങൾ പഠിച്ചു. 

കാനഡയിൽ മികച്ച പരിശീലനം ലഭിച്ചുകൊണ്ടിരുന്ന ഫിലന് നാട്ടിലെത്തിയ ശേഷം പരിശീലനം തുടരാൻ നല്ലൊരു അക്കാദമി ഇല്ല എന്ന വിഷമത്തിലാണ് അച്ഛൻ പ്രസാദ് ജോസഫ്.  അമേരിക്കാ ഗോട്ട് ടാലന്റ് എന്ന വിശ്വപ്രസിദ്ധ റിയാലിറ്റി ഷോയിൽ മത്സരിച്ച് വിജയിക്കണമെന്നാണ് ഫിലന്റെ ആഗ്രഹം.അതിനുള്ള കഠിന പ്രയത്നത്തിലാണ് ഫിലൻ എന്ന കുഞ്ഞു ജിംനാസ്റ്റിക് താരം.  

MORE IN KERALA
SHOW MORE
Loading...
Loading...