മണ്ഡലകാലം; സുരക്ഷാ ഒരുക്കങ്ങൾ സെപ്റ്റംബറിൽ പൂർത്തിയാകും

ശബരിമല മണ്ഡലകാലത്തിനുള്ള സുരക്ഷാ സംവിധാന ഒരുക്കങ്ങളുടെ നടപടി സെപ്റ്റംബറില്‍ പൂര്‍ത്തിയാകും.  പ്രാരംഭനടപടികള്‍ രണ്ടുമസം മുന്‍പേ ആരംഭിച്ചതായി ഡി.ജി.പി. ലോക്നാഥ് ബെഹ്റ പറഞ്ഞു. പമ്പ, നിലയ്ക്കല്‍,  സന്നിധാനം എന്നിവിടങ്ങളില്‍ പുതിയപദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.  

തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നാണ് ഡി.ജി.പിയുടെ ഉറപ്പ്. ദര്‍ശനത്തിനുളള സൗകര്യം, പമ്പയിലും ,നിലയ്ക്കല്‍,സന്നിധാനം എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ക്കായി പുതിയപദ്ധതികള്‍ ആവിഷ്കരിച്ചതായും ഡി.ജി.പി പറഞ്ഞു. സുരക്ഷാസംവിധാന ഒരുക്കങ്ങള്‍ രണ്ടുമാസംമുന്‍പേ ആരംഭിച്ചു. കലുഷിതമായ സാഹചര്യത്തിലായിരുന്നു കഴിഞ്ഞതീര്‍ഥാടനകാലം കടന്നുപോയത്. 

കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും ഉണ്ടായിരുന്നു. അതിനുശേഷവും തുടര്‍ന്നുവന്ന നിയന്ത്രണങ്ങള്‍ പലതും അടുത്തിടെ ഒഴിവാക്കി.  സ്വകാര്യവാഹനങ്ങള്‍ പമ്പയില്‍ പ്രവേശിക്കുന്നതിനും നിലവിലെ സാഹചര്യത്തില്‍ വിലക്കില്ല. നവംബറിലാണ് തീര്‍ഥാടനകാലം ആരംഭിക്കുന്നത്.