എലിപ്പനി പടരുന്നു; മൂന്ന് മരണം, 90 പേർക്ക് രോഗം സ്ഥിരീകരിച്ചു

പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു. രോഗം ബാധിച്ച് ഈ മാസം മാത്രം മൂന്നു പേര്‍ മരിച്ചു. 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 182 പേര്‍ക്ക് രോഗ ബാധയുള്ളതായി സംശയിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ രോഗബാധ കുറവാണ്. 

എലിയുടെ മൂത്രം പ്രളയ ജലത്തില്‍ കലര്‍ന്നാണ് കൂടുതല്‍ പേരിലേയ്ക്ക് എലിപ്പനി എത്തിയത്. എലിപ്പനി ബാധിച്ച് കോഴിക്കോട് കൊളത്തറ സ്വദേശി 32 കാരനായ നൗഷാദാണ് ഏറ്റവും ഒടുവില്‍ മരിച്ചത്. ഇന്നലെ മാത്രം ചികില്‍സ തേടി എട്ടു പേരെത്തി.

ചികില്‍സയില്‍ കഴിയുന്ന 182 പേര്‍ക്ക് രോഗബാധ സംശയിക്കുന്നുവെങ്കിലും ഇതുവരെ സ്ഥിരീകിരിച്ചിട്ടില്ല. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനും ശുചീകരണ പ്രവൃത്തികള്‍ക്കും ഇറങ്ങിയവര്‍ക്ക് എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണെങ്കിലും പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് കാര്യമായി പേടിക്കേണ്ടതില്ല.